വനിതകൾക്ക് അഭിമാനമായി റിപ്പബ്ലിക് ദിന പരേഡിൽ പുരുഷൻമാർ മാത്രമുള്ള സൈന്യത്തെ നയിച്ചത് 26കാരിയായ ടാനിയ ഷേർഗിൽ

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

ഡൽഹി: വനിതകൾക്ക് അഭിമാനമായി 71-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പുരുഷൻമാർ മാത്രമുള്ള സൈന്യത്തെ നയിച്ചത് വനിത ഓഫീസർ. 26കാരിയായ ടാനിയ ഷേർഗിലാണ് പുരുഷ സൈന്യത്തെ നയിച്ചത്. ഇത് രണ്ടാം തവണയാണ് സൈന്യത്തെ വനിത ഓഫീസർ നയിക്കുന്നത്.

കഴിഞ്ഞ വർഷമാണ് ആദ്യമായി വനിത ഓഫീസർ പരേഡിൽ സൈന്യത്തെ നയിച്ചത്. 144 പേരടങ്ങുന്ന പുരുഷ സേനയെ ആദ്യമായി നയിക്കുന്ന വനിത ഓഫീസർ ആയി ഭാവനാ കസ്തൂരി കഴിഞ്ഞ വർഷം ചരിത്രം കുറിച്ചത് .സേനാ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായിരുന്നു. സൈന്യത്തിൽ ചേരുന്ന തന്റെ കുടുംബത്തിലെ നാലാംതലമുറക്കാരിയാണ് ടാനിയ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കുഞ്ഞു കുട്ടിയായിരിക്കുമ്പോഴേ ഞാൻ സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്നു. ലിംഗത്തിന്റെയോ മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലല്ല സൈന്യത്തിൽ പ്രവേശനം ലഭിക്കുന്നത്. പകരം മികവിന്റെ അടിസ്ഥാനത്തിലാണ് . നിങ്ങൾ അതർഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കത് ലഭിക്കുക തന്നെ ചെയ്യും’ എന്ന് സൈന്യത്തിലെ സ്ത്രീപ്രാതിനിധ്യ ചോദ്യത്തിനുള്ള മറുപടിയായി ടാനിയ പറഞ്ഞു. ജനുവരി 15 ന് നടത്തിയ ആർമി ഡേ പരേഡിൽ സൈന്യത്തെ നയിക്കുന്ന ആദ്യ വനിത ഓഫീസറായി ടാനിയ ഷെർഗിൽ ചരിത്രം കുറിച്ചിരുന്നു.