
വാണിയുടെ മൃതദേഹത്തില്‍ മുറിവ്: മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റി,മരണം പുറത്തറിയാന്‍ വൈകിയെന്ന് സൂചന
സ്വന്തം ലേഖകൻ
ചെന്നൈ: നടി വാണി ജയറാമിന്റെ മരണം പുറത്തറിയാന്‍ വൈകിയെന്ന് സൂചന. ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡില്‍ ഉള്ള വസതിയിലാണ് വാണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വാണി ഒറ്റയ്ക്കായിരുന്നു ഈ വീട്ടില്‍ താമസം. ഇന്ന് രാവിലെ 11 മണിയോടെ സഹായിയായ സ്ത്രീ വീട്ടിലെത്തിയെങ്കിലും വാണി വാതില്‍ തുറന്നില്ല. ഇതോടെ ഇവര്‍ ബന്ധുക്കളേയും പൊലീസിനേയും വിവരം അറിയിച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി വാതില്‍ പൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. കിടപ്പുമുറിയില്‍ മരണപ്പെട്ട നിലയിലാണ് വാണിയെ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെന്നൈ ഡെപ്യൂട്ടി കമ്മിഷണര്‍ ശേഖര്‍ ദേശ്മുഖ് പിന്നീട് വാണി ജയറാമിന്റെ വീട്ടില്‍ നേരിട്ടെത്തി പരിശോധന നടത്തി. വാണി മുറിയില്‍ കുഴഞ്ഞു വീണു മരിച്ചതാവാം എന്നാണ് നിലവില്‍ പൊലീസിന്റെ നിഗമനം. മൃതദേഹത്തിന്റെ നെറ്റിയില്‍ മുറിവുണ്ടെന്നും എന്നാല്‍ ഇത് വീഴ്ചയില്‍ മുറിയിലെ ടീപ്പോയിയില്‍ തലയിടിച്ചപ്പോള്‍ സംഭവിച്ചതാവാമെന്നും ശേഖര്‍ ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടത്തിനായി വാണി ജയറാമിന്റെ മൃതദേഹം ഓമന്തുരാര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.