
കൊച്ചി: അറബിക്കടലില്‍ കേരള തീരത്ത് തീപിടിച്ച വാന്‍ ഹായ് 503 ചരക്കുകപ്പലിന്റെ വൊയേജ് ഡേറ്റ റെക്കോര്‍ഡര്‍(വിഡിആര്‍) വിവരങ്ങള്‍ വീണ്ടെടുത്തു.
മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സുപ്രധാന ഡേറ്റ പരിശോധിക്കുന്നതോടെ അപകട കാരണം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ദിവസങ്ങള്‍ നീണ്ട പ്രയത്നങ്ങള്‍ക്ക് ഒടുവിലാണ് വൊയേജ് ഡേറ്റ റെക്കോര്‍ഡർ വീണ്ടെടുത്തത്. കപ്പല്‍ അപകടത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്തുന്നതില്‍ ഈ വിവരങ്ങള്‍ നിര്‍ണായകമാണ്.
ജൂണ്‍ ഒൻപതിനായിരുന്നു കണ്ണൂര്‍ അഴിക്കല്‍ തീരത്തു നിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെയായി കപ്പലിന് തീ പിടിച്ചത്. കപ്പലിലെ വോയേജ് ഡേറ്റ റെക്കോര്‍ഡറിലെ വിവരങ്ങള്‍ സാങ്കേതിക പ്രതിസന്ധികള്‍ മൂലം വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിംഗപ്പൂർ പതാകയുള്ള കപ്പലിന്റെ വിഡിആറിലെ വിവരങ്ങള്‍ കപ്പല്‍ ഉടമകള്‍ മര്‍ക്കന്റൈല്‍ മറീന്‍ വിഭാഗത്തിന് കൈമാറി. കപ്പല്‍ അപകടത്തില്‍പ്പെട്ട സാഹചര്യം, ക്യാപ്റ്റന്‍ നല്‍കിയ നിര്‍ദേശങ്ങള്‍, ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം എന്നിവയുടെ വിവരങ്ങള്‍ ഇതില്‍ നിന്ന് ലഭിക്കും.