വാൻ ഹായ് കപ്പലില്‍ വീണ്ടും തീപടരുന്നു; കപ്പലിലുള്ളത് 2500 ടണ്ണോളം എണ്ണ; കപ്പലിന്റെ സുരക്ഷയെ ബാധിച്ചേക്കുമെന്ന് ആശങ്ക

Spread the love

കൊച്ചി : കൊച്ചി തീരത്തിന് സമീപം ദിവസങ്ങള്‍ക്ക് മുൻപ് അപകടത്തില്‍പെട്ട വാൻ ഹായ് കപ്പലില്‍ വീണ്ടും തീ പടരുന്നു.

video
play-sharp-fill

തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് വീണ്ടും തീ പടർന്നത്. തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. തീ ഇനിയും ആളിക്കത്തിയാല്‍ കപ്പലിന്റെ സുരക്ഷയെ ബാധിച്ചേക്കുമെന്ന് ഡയറക്ടർ ജനറല്‍ ഓഫ് ഷിപ്പിംഗ് അറിയിച്ചു.

കപ്പലില്‍ 2500 ടണ്ണോളം എണ്ണയുണ്ടെന്നാണ് വിവരം. ഇന്ത്യയുടെ സാമ്പത്തിക, സമുദ്ര മേഖലയ്ക്ക് പുറത്താണ് കപ്പല്‍ നിലവിലുള്ളത്. കപ്പലിലെ കണ്ടെയ്നറുകളുടയും ഇതിലെ ഉത്പന്നങ്ങളുടെയും വിവരങ്ങള്‍ കമ്പനി മറച്ചുവച്ചെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുതായി തീ പടർന്നത് കപ്പലിലെ അറയ്ക്കുള്ളില്‍ കണ്ടെയ്നറുകള്‍ സൂക്ഷിച്ച ഭാഗത്ത് നിന്നാണ്. കത്തുന്ന രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്നറുകള്‍ അകത്ത് ഉണ്ടായിരിക്കാമെന്നും ഡി.ജി ഷിപ്പിംഗ് അറിയിച്ചിട്ടുണ്ട്.