വ്യാപാര സ്ഥാപനത്തിന്‍റെ പൂട്ട് പൊളിച്ച്‌ 52,000 രൂപ മോഷ്ടിച്ചു ; മോഷണ വസ്തുക്കളുമായി അന്തർ സംസ്ഥാന മോഷ്ടാവ് പോലീസിന്റെ പിടിയിൽ

Spread the love

മലപ്പുറം : അന്തർ സംസ്ഥാന മോഷ്ടാവ് പോലീസിന്റെ പിടിയിൽ. മലപ്പുറം എടവണ്ണ സ്വദേശി റഷീദിനെയാണ് പോലീസ് പിടികൂടിയത്. വണ്ടൂ‍ർ പൊലീസും നിലമ്ബൂർ ഡാൻസാഫും ചേർന്നാണ് കട്ടർ റഷീദ് എന്നറിയപ്പെടുന്ന പ്രതിയെ പിടികൂടിയത്.

ഈ മാസം 12-ാം തിയതി പുലർച്ചെ വണ്ടൂരിലെ വ്യാപാര സ്ഥാപനത്തിന്‍റെ പൂട്ട് പൊളിച്ച്‌ 52,000 രൂപ മോഷ്ടിച്ച സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച്‌ സൂചന ലഭിച്ചത്.

പിടിയിലാകുമ്ബോള്‍ പ്രതിയുടെ കൈവശം രണ്ട് ദിവസം മുമ്ബ് കൂടത്തായിയില്‍ നിന്നും മോഷ്ടിച്ച ബൈക്കും, മോഷണത്തിനുള്ള ആയുധങ്ങളും ഉണ്ടായിരുന്നു. മോഷണക്കുറ്റത്തിന് നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുള്ള ആളാണ് പ്രതി. വൈത്തിരി ജയിലില്‍ നിന്നും ഒരു മാസം മുമ്ബാണ് ജയില്‍ മോചിതനായത്. മോഷ്ടിച്ച ബൈക്കില്‍ പകല്‍ കറങ്ങി നടന്ന് വീടുകള്‍ കണ്ടെത്തി രാത്രി മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group