മദ്യം വാങ്ങാൻ കാണിക്ക വഞ്ചി കുത്തിത്തുറന്ന് 1500 രൂപ മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി
ഇടുക്കി: കാണിക്ക വഞ്ചി കുത്തി തുറന്ന കള്ളനെ പോലീസ് പിടികൂടി. മദ്യം വാങ്ങാൻ കാശില്ലാത്തതിനാൽ കാണിക്ക വഞ്ചി കുത്തി തുറന്ന ആനന്ദ് കുമാറിനെ വണ്ടിപ്പെരിയാർ പോലീസ് പിടികൂടി.
വണ്ടിപ്പെരിയാർ ടൗണിലുള്ള അസംപ്ഷൻ ദേവാലയത്തിൻ്റെ കുരിശടിക്ക് മുന്നിലുള്ള സ്റ്റീൽ കാണിക്ക വഞ്ചിയാണ് ആനന്ദ് കുമാർ രാത്രി കുത്തി തുറന്നത്. രാത്രി 12 മണിക്ക് ശേഷം തട്ടുകടകൾ ഉൾപ്പെടെ അടച്ചതിന് ശേഷമായിരുന്നു മോഷണം.
മദ്യം വാങ്ങാൻ പണം കണ്ടെത്താനാണ് കാണിക്ക വഞ്ചി കുത്തി കൂത്തുപറഞ്ഞതെന്ന് പ്രതി പറഞ്ഞു. 1500 ഓളം രൂപയാണ് ഇയാൾ മേഷ്ടിച്ചത്. ഹോട്ടൽ ജീവനക്കാരനായ ആനന്ദ് കുറച്ച് നാളുകളായി വാടക വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചു വരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസിൻ്റെ നൈറ്റ് പെട്രോളിംഗിനിടെ കാണിക്ക വഞ്ചി കുത്തി തുറക്കുന്നതായി ഫോൺ സന്ദേശം ലഭിക്കുകയും തുടർന്ന് പോലീസെത്തിയപ്പോഴേക്കും കള്ളൻ കടന്നു കളഞ്ഞു. ചൊവ്വാഴ്ച രാവിലെ ആനന്ദകുമാറിനെ മദ്യലഹരിയിലാണ് ടൗണിൽ നിന്നും പോലീസ് പിടികൂടിയത്. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.