വണ്ടിപ്പെരിയാറിൽ പൊലീസിന്റെ സമയോജിതമായ ഇടപെടൽ; വീടുവിട്ടിറങ്ങിയ പതിമൂന്നുകാരിയെ മണിക്കൂറുകൾക്കകം കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വണ്ടിപ്പെരിയാർ : വണ്ടിപ്പെരിയാർ വള്ളക്കടവിൽ നിന്നും കാണാതായ 13 വയസ്സുകാരിയെ വണ്ടിപ്പെരിയാർ പോലീസിന്റെ കൃത്യമായ ഇടപെടൽ മൂലം മണിക്കൂറുകൾക്കകം കണ്ടെത്തി. രാത്രി 11 മണിയോടുകൂടി പെരുമ്പാവൂരിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം 5 മണിയോടുകൂടിയാണ് പെൺകുട്ടിയെ കാണാതായത്.
സ്കൂളിൽ പോയി തിരികെ വീട്ടിൽ വന്ന പെൺകുട്ടി അമ്മയുടെ മൊബൈൽ ഫോണുമായി പോകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടിയെ കാണാതായതിന് പിന്നാലെ
പിതാവ് വണ്ടിപ്പെരിയാർ പോലീസിൽ പരാതി നൽകി.തുടർന്ന് വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ സാം ഫിലിപ്പിന്റെ നേതൃത്വത്തിൽ പോലീസ് സംഘം അന്വേഷണമാരംഭിക്കുകയും സൈബർ സെല്ലിനെ വിവരമറിയിക്കുകയുമായിരുന്നു.
മുഴുവൻ പോലീസ് സ്റ്റേഷനുകളിലേക്കും കുട്ടിയുടെ ഫോട്ടോ സഹിതമുള്ള വിവരങ്ങൾ കൈമാറുകയും ചെയ്തു. കെഎസ്ആർടിസി ഡിപ്പോകളിലും വിവരം കൈമാറി.

സൈബർ സെല്ലിന്റെ സഹായത്തോടെ കുട്ടി സഞ്ചരിച്ച വഴിയേ വണ്ടിപ്പെരിയാർ പോലീസ് പോവുകയും . ഇതിനിടയിൽ 11 മണിയോടെ പെരുമ്പാവൂരിൽ കെ എസ് ആർ ടി സി യിൽ കുട്ടി ഇരിക്കുന്നതായ വിവരം ലഭിക്കുകയും കുട്ടിയെ വണ്ടിപ്പെരിയാർ പോലീസ് തിരികെ എത്തിക്കുകയുമായിരുന്നു.

വണ്ടിപ്പെരിയാർ പോലീസിന്റെ ശക്തമായ ഇടപെടൽ മൂലമാണ് പെൺകുട്ടിയെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തുവാൻ കഴിഞ്ഞത്.