
പീരുമേട് : പോക്സോ കേസ് അട്ടിമറിച്ച് വണ്ടിപ്പെരിയാർ പൊലീസ്. പതിനാറുകാരിയെ പത്തൊൻപത്കാരൻ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ടാണ് അട്ടിമറി നടന്നത്. പരാതി ലഭിച്ച് മൂന്ന് ദിവസത്തിന് ശേഷം ഇരുവരേയും തമിഴ്നാട്ടിൽ നിന്നും പൊലീസ് പിടികൂടി.
എന്നാൽ മിസ്സിങ്ങിന് കേസെടുത്ത പൊലീസ് പോക്സോ കേസ് അട്ടിമറിക്കുകയായിരുന്നു.
തുടർന്ന് സമാനമായ രീതിയിൽ പെൺകുട്ടിയെ യുവാവ് വീണ്ടും തട്ടിക്കൊണ്ടുപോയി ഇതോടെ യുവാവിനെതിരെ കേസെടുക്കാൻ പോലീസ് നിർബന്ധിതമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സമാനമായ രീതിയിൽ ഒരാഴ്ച മുമ്പ് പെൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ടു പോവുകയും മൂന്നു ദിവസത്തിനുശേഷം പോലീസ് തമിഴ്നാട്ടിൽ നിന്ന് ഇരുവരെയും പിടികൂടി തിരികെ എത്തിക്കുകയായിരുന്നു. എന്നാൽ അന്ന് പോലീസ് കോസെടുത്തിരുന്നില്ലെന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ പറയുന്നു.
ജനുവരി 13-നായിരുന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ടു പോയത്. അന്ന് പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ പെൺകുട്ടിയുടെ വീട്ടുകാരിൽ നിന്ന് വണ്ടിപ്പെരിയാർ പോലീസ് പരാതി സ്വീകരിക്കുകയോ കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്തില്ല, എന്നാൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ കാണാനില്ലെന്ന് പറഞ്ഞ് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഇതിനു ശേഷം വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ എസ് ഐയും വനിതാ എഎസ്ഐയും മറ്റൊരു ഉദ്യോഗസ്ഥനും ചേർന്ന് യുവാവിനെയും പെൺകുട്ടിയെയും തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തുകയും തിരികെ നാട്ടിലെത്തിച്ച് പെൺകുട്ടിയെ മെഡിക്കൽ പരിശോധന പോലും നടത്താതെ വീട്ടുകാർക്കൊപ്പം വിട്ടയയ്ക്കുകയുമായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം യുവാവ് വീണ്ടും പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതോടെയാണ് വണ്ടിപ്പെരിയാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൈക്കൂലി വാങ്ങിയും രാഷ്ട്രീയക്കാരുടെ നിർബന്ധത്തിനു വഴങ്ങിയുമാണ് ആദ്യത്തെ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യാതിരുന്നതെന്നാണ് ഉയരുന്ന ആക്ഷേപം



