
പീരുമേട്: വണ്ടിപ്പെരിയാറിലെ കുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി അര്‍ജുന്‍ തന്നെയെന്നാണ് വിശ്വസിക്കുന്നതെന്ന് ആവര്‍ത്തിച്ച് പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍.
പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വാഴൂര്‍ സോമന്‍ പറയുന്നു. വാഴൂര്‍ സോമന്‍ എംഎല്‍എ പ്രതിയ്ക്ക് വേണ്ടി ഇടപെട്ടതായി പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.
എന്നാല്‍ ഈ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം തള്ളി. പെണ്‍കുട്ടിയുടെ പിതാവിന് നേരെയുണ്ടായ ആക്രമണം അപ്രതീക്ഷിതമെന്നും അത് ക്രിമിനല്‍ നടപടിയാണെന്നും കേസ് ഇനിയും ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും വാഴൂര്‍ സോമന്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാവിലെ 10 മണിയോടെയാണ് കുട്ടിയുടെ പിതാവിനും മുത്തശ്ശനും വണ്ടിപ്പെരിയാര്‍ ടൗണില്‍ വച്ച് കുത്തേറ്റത്. കേസില്‍ കുറ്റവിമുക്തമാക്കപ്പെട്ട അര്‍ജുന്റെ ബന്ധുവാണ് വധശ്രമക്കേസിലെ പ്രതി പാല്‍രാജ്.
ഇയാള്‍ അര്‍ജുന്റെ പിതാവിന്റെ സഹോദരനാണ്. കേസ് ശക്തമായി മുന്നോട്ടു കൊണ്ടുപോകാനായിരുന്നു പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ തീരുമാനം. ഇതേ തുടര്‍ന്നുണ്ടായ പ്രകോപനമാവാം ആക്രമണ കാരണം എന്നാണ് പ്രാഥമിക നിഗമനം.