video
play-sharp-fill

2021 ജൂണ്‍ 30…! വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയുടെ ജീവനെടുത്ത ദിനം; കുഞ്ഞിനെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത് നാട്ടുകാരനായ 22കാരൻ;  നാടിനെ നടുക്കിയ കേസിലെ വിധി ഇന്ന്

2021 ജൂണ്‍ 30…! വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയുടെ ജീവനെടുത്ത ദിനം; കുഞ്ഞിനെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത് നാട്ടുകാരനായ 22കാരൻ; നാടിനെ നടുക്കിയ കേസിലെ വിധി ഇന്ന്

Spread the love

ഇടുക്കി: 2021 ജൂണ്‍ 30. ഇടുക്കിയിലെ വണ്ടിപ്പെരിയാറെന്ന നാട് നടുങ്ങിയ, ഞെട്ടിവിറച്ച ദിവസമായിരുന്നു.

അവിടെ ആറ് വയസ് മാത്രം പ്രായമുള്ള ഒരു കുഞ്ഞ് പീഡനത്തിനിരയായി കൊല്ലപ്പെട്ടത് അന്നാണ്. ആ കുഞ്ഞിനെ കൊന്നത് നാട്ടുകാരൻ കൂടിയായ 22കാരൻ അര്‍ജുൻ. ഈ കേസില്‍ ഇന്ന് ശിക്ഷാ വിധി വന്നേക്കും.

കട്ടപ്പന അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി വി. മഞ്ജു ആണ് ശിക്ഷ വിധിക്കുക.
2021 ജൂണ്‍ മുപ്പതിന് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസിലായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്.

പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. പ്രതി മൂന്നു വയസു മുതല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. മാതാപിതാക്കള്‍ പണിക്കു പോകുന്ന സമയം മുതലെടുത്താണ് പീഡിപ്പിച്ചിരുന്നത്.

വണ്ടിപ്പെരിയാര്‍ സി ഐ ആയിരുന്ന ടി ഡി സുനില്‍ കുമാറിൻറെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.