video
play-sharp-fill

വണ്ടിപ്പെരിയാറിൽ ഏലത്തോട്ടത്തില്‍ തൊഴിലാളികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം; 11 പേര്‍ക്ക് പരിക്ക്; രണ്ട് പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വണ്ടിപ്പെരിയാറിൽ ഏലത്തോട്ടത്തില്‍ തൊഴിലാളികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം; 11 പേര്‍ക്ക് പരിക്ക്; രണ്ട് പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

സ്വന്തം ലേഖിക

വണ്ടിപ്പെരിയാര്‍: കടന്നലിന്റെ കുത്തേറ്റ് പതിനൊന്ന് എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു.

അറുത്തിയാറാം മൈല്‍ ജനതാ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കാണ് ലന്തുക്കന്‍ എന്നറിയപ്പെടുന്ന കടന്നലിന്റെ കുത്തേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു പേരെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ട്‌പേരെ പീരുമേട് താലൂക്ക് ആശുപത്രിയിലും ബാക്കിയുള്ളവരെ വണ്ടിപ്പെരിയാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ ഏലത്തോട്ടത്തില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളെയാണ് ജോലിക്കിടയില്‍ കടന്നല്‍ ആക്രമിച്ചത്. ഈ സമയം എസ്റ്റേറ്റില്‍ ഉണ്ടായിരുന്ന ലോഡിംഗ് തൊഴിലാളികളാണ് കടന്നല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

വണ്ടിപ്പെരിയാര്‍ മഞ്ചുമല സ്വദേശി മേരി (60), കൗണ്ടന്‍ കാട് സ്വദേശി സുഗത (55) ജനത എസ്റ്റേറ്റിലെ ബാല (53), നല്ല തമ്പി കോളനിയില്‍ സീത (75), ചതമ്പല്‍ ലയത്തില്‍ മാരിയമ്മ (65),വാളാര്‍ഡി രാസമ്മ(60),ജനത എസ്റ്റേറ്റിലെ ചിന്നക്കറുപ്പ് (36). വിജയ. (60),നല്ലതമ്പി കോളനിയില്‍
കൊളന്തിയമ്മ.(57),ഡൈമൂക്ക്സ്വദേശി ഉടയാര്‍ (57) എന്നിവര്‍ക്കാണ് പരിക്കേറ്റത്.