വണ്ടിപ്പെരിയാറിൽ സംസ്‌കാരച്ചടങ്ങിന് കുഴിയെടുക്കവെ തൊട്ടടുത്ത കല്ലറ ഇടിഞ്ഞു വീണു; മാര്‍ബിള്‍ സ്ലാബ് ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

Spread the love

ഇടുക്കി: സംസ്‌കാരച്ചടങ്ങിന് കുഴിയെടുക്കവെ തൊട്ടടുത്ത കല്ലറ ഇടിഞ്ഞ് മാര്‍ബിള്‍ സ്ലാബ് ദേഹത്തുവീണ് തൊഴിലാളി മരിച്ചു.

video
play-sharp-fill

വണ്ടിപ്പെരിയാര്‍ മൂങ്കലാര്‍ സ്വദേശിയായ കറുപ്പസ്വാമിയാണ് (50) മരിച്ചത്. കുഴി പൂര്‍ത്തിയായശേഷം വശത്തുനിന്ന് അല്പം മണ്ണെടുക്കുന്നതിനിടെ സമീപത്തെ കല്ലറ മുഴുവനായി ഇടിയുകയായിരുന്നു.

കുഴിക്കുള്ളില്‍ നില്‍ക്കുകയായിരുന്ന കറുപ്പസ്വാമിയുടെ ദേഹത്തേക്ക് മാര്‍ബിള്‍ സ്ലാബ് വീഴുക ആയിരുന്നു. കല്ലും മണ്ണും വീണ കുഴിയില്‍ ഇദ്ദേഹം ഏറെ നേരം കുടുങ്ങി കിടന്നു. തുടര്‍ന്ന് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി കറുപ്പ് സ്വാമിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം കുഴഞ്ഞുവീണ് മരിച്ച വ്യാപാരി പൊന്നുസ്വാമിയുടെ സംസ്‌കാരത്തിന് മൂങ്കലാര്‍ പൊതുശ്മശാനത്തില്‍ കുഴിയെടുക്കുന്നതിനിടെയായിരുന്നു അപകടം. കറുപ്പസ്വാമിയെ പുറത്തെടുത്ത് വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരിച്ചു.

പോലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭാര്യ: അന്തോണിയമ്മ. മക്കള്‍: അരവിന്ദ്, ഐശ്വര്യ അഭി. സംസ്‌കാരം പിന്നീട്.