video
play-sharp-fill

വണ്ടിപ്പെരിയാര്‍ കേസില്‍ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തില്‍ ‘പുനരന്വേഷണം വേണം’: ഹൈക്കോടതിയെ സമീപിച്ച്‌ പെണ്‍കുട്ടിയുടെ അമ്മ

വണ്ടിപ്പെരിയാര്‍ കേസില്‍ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തില്‍ ‘പുനരന്വേഷണം വേണം’: ഹൈക്കോടതിയെ സമീപിച്ച്‌ പെണ്‍കുട്ടിയുടെ അമ്മ

Spread the love

ഇടുക്കി: വണ്ടിപ്പെരിയാർ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച്‌ കുട്ടിയുടെ അമ്മ.

ഹൈക്കോടതി മേല്‍നോട്ടത്തില്‍ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. കേസില്‍ കുറ്റവാളികളെ രക്ഷിക്കാൻ അന്വേഷണ ഏജൻസിയുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായെന്നും തെളിവുകളുടെ അഭാവത്തിലാണ് പ്രതിയെ വെറുതെ വിട്ടതെന്നും റിട്ട് ഹർ‍ജിയില്‍ അമ്മ ആരോപിക്കുന്നു.

സംഭവം നടന്ന് മൂന്ന് ദിവസത്തിനു ശേഷം മാത്രമാണ് തെളിവുകള്‍ ശേഖരിച്ചത്. ഇത് കോടതിയില്‍ ഹാജരാക്കിയത് ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ്. ഡിഎൻഎ പരിശോധന നടത്തുന്നതിന് സാധിച്ചില്ലെന്നും ഹർജിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ പിതാവും സർക്കാരും ഫയല്‍ ചെയ്ത അപ്പീലും ഗവണ്‍മെൻറ് ഫയല്‍ ചെയ്ത ക്രിമിനലപ്പീലും ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയില്‍ ഇരിക്കവെയാണ് പുതിയ റിട്ട് ഹർജി. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.