
ചെക്ക് കേസില്‍ വാറണ്ട് മടക്കാൻ ആവശ്യപ്പെട്ടത് 10000 രൂപ; വണ്ടിപെരിയാറില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് എ എസ് ഐ വിജിലൻസ് സംഘത്തിൻ്റെ പിടിയില്‍
തൊടുപുഴ: പാലാ സ്വദേശിയായ എഎസ്ഐ യെ വിജിലൻസ് പിടികൂടി; ചെക്ക് കേസിൽ അദ്ധ്യാപികയെ അറസ്റ്റ് ചെയ്യാതിരിക്കാൻ പതിനായിരം രൂപ കൈക്കൂലിയായി സുഹൃത്തായ ഓട്ടോ ഡ്രൈവറുടെ ഗൂഗിൾ പേയിലേക്ക് വാങ്ങിക്കുകയായിരുന്നു തൊടുപുഴ സ്റ്റേഷനിലെ എഎസ്ഐയും പാലാ സ്വദേശിയുമായ
ഗ്രേഡ് എസ് ഐ പ്രദീപ് ജോസ്.
പാലാ സ്വദേശിയായ ഇയാൾ വർഷങ്ങളായി വണ്ടിപ്പെരിയാറിൽ വാടകയ്ക്ക് താമസിക്കുകയാണ്.
കൈക്കൂലിയായി ആവശ്യപ്പെട്ട പണം സുഹൃത്തായ ഓട്ടോഡ്രൈവർ റഷീദിൻ്റെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് അയക്കുവാൻ ആവശ്യപ്പെടുകയായിരുന്നു പ്രദീപ് ജോസ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരൻ്റെ ഭാര്യയുടെ പേരിലായിരുന്ന വാറണ്ട് വന്നത്. ഭാര്യ ഹൈദരാബാദിൽ അദ്ധ്യാപികയാണ്. ഇവരെ ഭീഷണിപ്പെടുത്തിയായിരുന്നു പണം കൈപ്പറ്റിയത്.
ഇടുക്കി വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷാജു ജോസിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് പ്രദീപ് ജോസിനെ അറസ്റ്റ് ചെയ്തത്.
Third Eye News Live
0