വണ്ടിപെരിയാറിലേയ്ക്കു ഉല്ലാസയാത്രയുമായി വനിതാ കമ്മിഷൻ അംഗം: ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട് ക്രൂരമായി മരിച്ച പെൺകുട്ടിയുടെ വീട്ടിലേയ്ക്ക് ഷാഹിദാ കമാലിന്റെ ഉല്ലാസ യാത്ര

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

ഇടുക്കി: വണ്ടിപ്പെരിയാറിലേയ്ക്കു ഉല്ലാസ യാത്രയുമായി വനിതാ കമ്മിഷൻ അംഗം. അതിക്രൂരമായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേയ്ക്കാണ് വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ ഉല്ലാസ യാത്രയ്ക്കു തുല്യമായ യാത്ര നടത്തിയത്.

സംഭവം സോഷ്യൽ മീഡിയ വഴി വൈറലായി മാറിയതോടെയാണ് കടുത്ത വിമർശനങ്ങൾ ഇപ്പോൾ ഷാഹിദയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി വണ്ടിപ്പെരിയാറിലേക്കുളള യാത്രയിൽ എന്ന തലക്കെട്ടിൽ ചിരിയോടെ കാറിലിരിക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ച സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിന്റെ നടപടി വിവാദമാകുന്നു.

വണ്ടിപ്പെരിയാറിലെ കുട്ടിയുടെ അതിക്രൂരമായ കൊലപാതകം സംസ്ഥാനമൊല്ലാകെ ചർച്ചയാകുമ്പോൾ ഇത്തരം ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിനെതിരെ സോഷ്യൽ മീഡിയയിൽ രോഷം ഉയരുകയാണ്.

കമന്റ് ബോക്‌സിൽ ഷാഹിദയുടെ നടപടിക്കെതിരെ രൂക്ഷവിമർശനം ഉയർന്നതോടെ വനിതാ കമ്മിഷൻ അംഗം പോസ്റ്റ് പിൻവലിച്ച് തടിതപ്പി.

വനിതാ കമ്മിഷൻ അംഗത്തിന്റെ ‘ഉല്ലാസ’ പോസ്റ്റ്. ഫോട്ടോ കണ്ടപ്പോൾ കല്യാണത്തിന് പോകുവാണെന്ന് തെറ്റിദ്ധരിച്ചു, ക്ഷമിക്കണം തുടങ്ങി നിരവധി കമന്റുകളും വിമർശനങ്ങളുമാണ് പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ടത്.

ഷാഹിദ പോസ്റ്റ് പിൻവലിച്ചെങ്കിലും അതിന്റെ സ്‌ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

അതേസമയം, പോസ്റ്റ് പിൻവലിച്ച നടപടിയെ പരിഹസിച്ചും നിരവധിപേർ രംഗത്തെത്തി. ആകാശത്തു കൂടി വാൽ നക്ഷത്രം ഒരു മിന്നായം പോലെ പോകുമ്പോൾ ഫോട്ടോ പിടിക്കാൻ ശ്രമിക്കാറുണ്ട്, പക്ഷേ അതിന്റെ സ്പീഡ് കാരണം ചിത്രം കിട്ടാറില്ല.

പക്ഷേ ഇത് നല്ല സ്പീഡ് ആയിരുന്നെങ്കിലും കിട്ടി കേട്ടോ എന്ന കമന്റോടെ സ്‌ക്രീൻ ഷോട്ട് ഷാഹിദയുടെ മറ്റൊരു പോസ്റ്റിനു താഴെ ഒരാൾ പങ്കുവച്ചു.