video
play-sharp-fill

വണ്ടിപ്പെരിയാറിൽ ഷോൾ കഴുത്തിൽക്കുരുങ്ങി ആറു വയസുകാരി മരിച്ചത് കൊലപാതകം: വണ്ടിപ്പെരിയാറിൽ കണ്ടത് മറ്റൊരു വാളയാർ; പീഡനത്തിനിടെ ബോധരഹിതയായ കുട്ടിയെ കൊന്ന് കെട്ടിത്തൂക്കി

വണ്ടിപ്പെരിയാറിൽ ഷോൾ കഴുത്തിൽക്കുരുങ്ങി ആറു വയസുകാരി മരിച്ചത് കൊലപാതകം: വണ്ടിപ്പെരിയാറിൽ കണ്ടത് മറ്റൊരു വാളയാർ; പീഡനത്തിനിടെ ബോധരഹിതയായ കുട്ടിയെ കൊന്ന് കെട്ടിത്തൂക്കി

Spread the love

തേർഡ് ഐ ബ്യൂറോ

കുമളി: വണ്ടിപ്പെരിയാറിൽ ആവർത്തിക്കുന്നത് മറ്റൊരു വാളയാർ. ആറു വയസുകാരിയായ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ ശേഷം, കുട്ടി ബോധരഹിതയായപ്പോൾ അതിക്രൂരമായി കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നു.

ക്രൂതയുടെ മുഖമായ കൊലപാതകിയെ പൊലീസ് ഒടുവിൽ പിടികൂടി. ഷോൾ കഴുത്തിൽ കുരുങ്ങി കുട്ടി കളിക്കുന്നതിനിടെ മരിച്ചു എന്ന കേസ് തെളിഞ്ഞത് പൊലീസിന്റെ വിശദമായ അന്വേഷണത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.

സംഭവത്തിൽ അയൽവാസിയായ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകം തെളിഞ്ഞത്.

മരിച്ച പെൺകുട്ടിയുടെ അയൽവാസി അർജുനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ചയാണ് അഞ്ച് വയസുകാരിയെ ലയത്തിനുള്ളിൽ മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വീടിനു പുറത്തുപോയി തിരിച്ചുവന്ന സഹോദരനാണ് മൃതദേഹം കണ്ടത്.

വീടിനുള്ളിൽ കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി മരിച്ചതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റർമോർട്ടം റിപ്പോർട്ടിലാണ് പെൺകുട്ടി കടുത്ത പീഡനത്തിനിരയായെന്ന് കണ്ടെത്തിയത്.

തുടർന്ന് വണ്ടിപ്പെരിയാർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അയൽവാസിയെ കസ്റ്റഡിയിലെടുത്തത്.

അയൽവാസികളായ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഇവരിൽ മൂന്നുപേരെ വിട്ടയച്ചു. തൊട്ടടുത്ത ലയത്തിൽ താമസിക്കുന്ന യുവാവിലേക്കാണ് അന്വേഷണം എത്തിച്ചേർന്നിട്ടുള്ളത്.

അർജുൻ എന്ന യുവാവാണ് കൊലപാതകം നടത്തിയത് എന്ന പൊലീസ് കണ്ടെത്തി. ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി.

ഇതിനിടെ കുട്ടി ബോധരഹിതയായി. ഇതോടെ കുട്ടി മരിച്ചതായി തോന്നിയ യുവാവ് കുട്ടിയെ കെട്ടിത്തൂക്കുകയായിരുന്നു.