video
play-sharp-fill

വന്ദേഭാരതിൽ വി.കെ. ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിച്ച സംഭവം: പഞ്ചായത്തംഗം ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് 1000 രൂപവീതം പിഴ;  അറസ്റ്റിലായവരെ ജാമ്യത്തിൽവിട്ടു..!

വന്ദേഭാരതിൽ വി.കെ. ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിച്ച സംഭവം: പഞ്ചായത്തംഗം ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് 1000 രൂപവീതം പിഴ; അറസ്റ്റിലായവരെ ജാമ്യത്തിൽവിട്ടു..!

Spread the love

സ്വന്തം ലേഖകൻ

ഷൊർണൂർ: വന്ദേഭാരതിൽ വി.കെ. ശ്രീകണ്ഠൻ എം.പി.യുടെ പോസ്റ്റർ പതിച്ച കേസിൽ അഞ്ചുപേരെ റെയിൽവേ സുരക്ഷാസേന അറസ്റ്റുചെയ്ത് ജാമ്യത്തിൽവിട്ടു.

അട്ടപ്പാടി പുതൂർ പഞ്ചായത്തംഗവും പുതൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായ ആനക്കൽ സെന്തിൽ കുമാർ (31), കള്ളമല പെരുമ്പുള്ളി പി.എം. ഹനീഫ (44), നടുവട്ടം അഴകൻകണ്ടത്തിൽ മുഹമ്മദ് സഫൽ (19), കീഴായൂർ പുല്ലാടൻ മുഹമ്മദ് ഹാഷിദ് (19), കൂട്ടാല മുട്ടിച്ചിറ എം. കിഷോർകുമാർ (34) എന്നിവരാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ചുപേരിൽനിന്നും 1000 രൂപവീതം പിഴയീടാക്കി, റെയിൽവേ കോടതി ജാമ്യത്തിൽ വിട്ടു. കോടതി പിരിയുംവരെ അഞ്ചുപേരെയും കോടതിയിൽ നിർത്തുകയുംചെയ്തു.

പ്രധാനമന്ത്രി ഫ്ലാഗ്ഓഫ് ചെയ്ത വന്ദേഭാരത് എക്‌സ്പ്രസ് ഷൊർണൂരെത്തിയപ്പോഴായിരുന്നു സംഭവം. വന്ദേഭാരതിന് ഷൊർണ്ണൂരിൽ സ്റ്റോപ്പ് അനുവദിക്കാൻ പോരാടിയ വി കെ ശ്രീകണ്ഠൻ എംപിക്ക് അഭിവാദ്യങ്ങൾ എന്നെഴുതിയ പോസ്റ്ററാണ് ട്രെയിനിൽ ഒട്ടിച്ചത്.

യാത്രക്കാരെ ശല്യപ്പെടുത്തുക, റെയിൽവേസ്ഥലത്ത് അതിക്രമിച്ച് കയറുക, നോട്ടീസുകൾ പതിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.