മംഗളൂരു വന്ദേഭാരതിന് 20 കോച്ച്; 320 സീറ്റുകൾ കൂടി ലഭിക്കും

Spread the love

ചെന്നൈ: മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് ഉടൻ 20 കോച്ചുകളുമായി ഓടും. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് 20 കോച്ചുള്ള വന്ദേഭാരത് വണ്ടി ചൊവ്വാഴ്‌ച എത്തി.

മംഗളൂരു ഡിപ്പോയിലെ പരിശോധനയ്ക്കുശേഷം സർവീസ് തുടങ്ങുന്ന തീയതി തീരുമാനിക്കും. നിലവിൽ 1016 സീറ്റുള്ള വണ്ടിയിൽ 320 സീറ്റ് വർധിച്ച് 1336 സീറ്റാകും. 16 കോച്ചുകളുമായി ഓടിയ വണ്ടി ഇനി 20 കോച്ചുകളുള്ളതാവും.

പുതിയ വണ്ടി പാലക്കാട് വഴി ഇത് മംഗളൂരുവിലേക്ക് പോകും. 16 കോച്ചുമായി ആലപ്പുഴ വഴി ഓടുന്ന മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് (20631/20632) ആണ് 20 കോച്ചിലേക്ക് മാറുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

16 കോച്ച് ഉണ്ടായിരുന്ന തിരുവനന്തപുരം കാസർകോട് വന്ദേഭാരത് (20634/20633) ജനുവരി 10 മുതൽ 20 കോച്ചായി ഉയർത്തിയിരുന്നു.