
ഏഴ് ദിവസം കിടത്തി ചികിത്സിച്ചാല്‍ മാത്രമേ ആരോഗ്യ നില മനസിലാകൂ….! ഡോ. വന്ദനയുടെ കൊലയാളി സന്ദീപിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; സുരക്ഷയൊരുക്കണമെന്ന് കോടതി
സ്വന്തം ലേഖിക
തിരുവനന്തപുരം: ഡോ വന്ദന ദാസ് കൊലപാതക കേസില്‍, കൊലയാളിയായ സന്ദീപിന്റെ മാനസിക നില പരിശോധിക്കാൻ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ജയിലിലായിരുന്ന സന്ദീപിനെ ഇന്നാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. സന്ദീപിന് സുരക്ഷ നല്‍കണമെന്ന് കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. ‘
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ആഴ്ചയെങ്കിലും കിടത്തി പരിശോധിച്ചാല്‍ മാത്രമേ സന്ദീപിന്റെ മാനസികാരോഗ്യം വിലയിരുത്താൻ കഴിയൂവെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ ഡോ. മോഹൻ റോയിയുടെ നേതൃത്വത്തിലുള്ള ഏഴ് ഡോക്ടര്‍മാരുടെ സംഘമാണ് സന്ദീപിനെ പരിശോധിച്ചത്. ഏഴ് ദിവസം കിടത്തിച്ചികിത്സിച്ചാല്‍ മാത്രമേ സന്ദീപിന്റെ ആരോഗ്യ നില മനസിലാകൂവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
സന്ദീപിനെ ആറര മണിക്കൂര്‍ നേരം പരിശോധിച്ച ശേഷമാണ് കിടത്തിച്ചികിത്സിക്കണമെന്ന ആവശ്യം മെഡിക്കല്‍ ബോര്‍ഡ് മുന്നോട്ട് വെച്ചത്.