‘വന്ദനക്ക് കുത്തേറ്റത് പതിനൊന്ന് തവണ; മുതുകില്‍ മാത്രം ആറ് തവണ’; തലയുടെ പിന്‍ ഭാഗത്തും ചെവിയുടെ ഭാഗത്തും മൂക്കിലും ഇടതു കൈയിലും കുത്തേറ്റു; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Spread the love

സ്വന്തം ലേഖിക

കൊല്ലം: ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദനാ ദാസിന്റെ ശരീരത്തില്‍ 11 തവണ കുത്തേറ്റെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

മുതുകില്‍ മാത്രം ആറ് തവണ കുത്തേറ്റെന്നും റിപ്പോര്‍ട്ടിലുണ്ട് . വന്ദനയുടെ തലയുടെ പിന്‍ ഭാഗത്തും ചെവിയുടെ ഭാഗത്തും മൂക്കിലും ഇടതു കൈയിലും കുത്തേറ്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വന്ദനയെ പ്രതി സന്ദീപ് പിന്തുടര്‍ന്ന് കുത്തിയെന്നും ഡ്രസിങ് റൂമില്‍ ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ചാണ് കുത്തിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

യാതൊരു പ്രകോപനവുമില്ലാതെയാണ് വന്ദനയുടെ തലയ്ക്ക് പ്രതി കുത്തിയത്. കാലില്‍ മുറിവ് കെട്ടുന്നതിനിടെ സന്ദീപ് കത്രിക കൈക്കലാക്കുകയായിരുന്നു.

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രതി വന്ദനയ്ക്ക് നേരെ ആക്രോശിച്ചു. ഒബ്‌സര്‍വേഷന്‍ റൂമില്‍ അതിക്രമിച്ചു കയറിയും പ്രതി ആക്രമണം നടത്തി.

വന്ദന അവശയായി വീണപ്പോള്‍ നിലത്തിട്ട് കുത്തിയെന്നുമാണ് എഫ്.ഐ.ആര്‍. വന്ദനയുടെ ശരീരത്തില്‍ കയറിയിരുന്നാണ് പ്രതി കൃത്യം നടത്തിയതെന്നും എഫ്.ഐ.ആറിലുണ്ട്.