video
play-sharp-fill

വന്ദേഭാരതിന്റെ സമയം മാറിയേക്കും; ഒരാഴ്ച വിലയിരുത്തിയ ശേഷം സമയം പുനഃക്രമീകരിക്കും

വന്ദേഭാരതിന്റെ സമയം മാറിയേക്കും; ഒരാഴ്ച വിലയിരുത്തിയ ശേഷം സമയം പുനഃക്രമീകരിക്കും

Spread the love

സ്വന്തം ലേഖകൻ

കേരളം വളരെ കാത്തിരുന്ന ട്രെയിനാണ് വന്ദേഭാരത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരത് ഉദ്ഘാടനം ചെയ്തത്.

5. 20 നാണ് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് പുറപ്പെടുന്നത്. 1. 25 ന് ട്രെയിന്‍ കാസര്‍ഗോഡ് എത്തും. ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്തേക്ക് തിരിച്ച്‌ പുറപ്പെടും. രാത്രി 10. 35 നണ് തിരുവനന്തപുരത്ത് ട്രെയിവ്‍ എത്തുന്നത്. 8 മണിക്കൂര്‍ 05 മിനിറ്റാണ് റണ്ണിങ് ടൈം. എന്നാല്‍ വന്ദേഭാരതിന്റെ സമയം പുന പരിശോധിച്ച്‌ വേണ്ടുന്ന മാറ്റം വരുത്തുമെന്നാണ് ഇപ്പോള്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാവ്ച ട്രെയിനിന്റെ ഓട്ടം വിലയിരുത്തിയ ശേഷമാണ് ആയിരിക്കും സമയം പുനക്രമീകരിക്കുക. ഇട സ്റ്റേഷനുകളുടെ സമയമാണ് ക്രമീകരിക്കുക. ചില സ്റ്റേഷനുകളില്‍ നിശ്ചിത സമയത്തില്‍ കൂടുതല്‍ നില്‍ക്കുന്നത് വന്ദേഭാരതിന്റെ റണ്ണിംഗിനെ വലിയരീതിയില്‍ ബാധിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. 2 മിനിറ്റ് സ്റ്റോപ്പുള്ള സ്റ്റേഷനുകളില്‍ 5 മുതല്‍ 12 മിനിറ്റു വരെ ട്രെയിന്‍ നില്‍ക്കുന്നുണ്ട് എന്നാണ് പറയുന്നത്. എന്നാല്‍‌ കാസര്‍ഗോഡേക്ക് കൃത്യ സമയത്ത് എത്തുന്നുണ്ട്. എന്നാല്‍‌ ഇട സ്റ്റേഷനുകളില്‍ കൃത്യ സമയം പാലിക്കുന്നില്ല.