video
play-sharp-fill

വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് മാത്രം, ഉദ്ഘാടനയാത്രയ്ക്ക് മോദിയില്ല.

വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് മാത്രം, ഉദ്ഘാടനയാത്രയ്ക്ക് മോദിയില്ല.

Spread the love

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ഈ മാസം 25 ന് തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. രാവിലെ 10.30 മുതൽ 10.50 വരെയാണ് ഫ്ലാഗ് ഓഫ് ചടങ്ങുകൾ നടക്കുക. ഫ്ലാഗ് ഓഫ് മാത്രമാകും പ്രധാനമന്ത്രി നിർവഹിക്കുക.

വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിൽ പ്രധാനമന്ത്രി ഉണ്ടാകില്ല. പകരം റെയിൽവേ സ്റ്റേഷനിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി സംവദിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാവിലെ 10.15 നാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തുക.

ഇവിടെ നിന്നും നേരെ റെയിൽവേ സ്റ്റേഷനിലെത്തുന്ന മോദി വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കും. ഇതിനു ശേഷം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. കൊച്ചി വാട്ടർമെട്രോയുടെ ഉദ്ഘാടനവും ഇതോടൊപ്പം തിരുവനന്തപുരത്ത് മോദി നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്ക്ക് 12.15 വരെയാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രിയുടെ പരിപാടി ക്രമീകരിച്ചിട്ടുള്ളത്. 12. 40 ഓടെ പ്രധാനമന്ത്രി സൂറത്തിലേക്ക് പോകുമെന്നാണ് വിവരം.
ഈ മാസം 24 നാണ് രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്.