വന്ദേഭാരതിന് പിന്നാലെ വരുന്നു വന്ദേ മെട്രോ ട്രെയിനുകള്‍; പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് സര്‍വീസ്; ഡിസംബറോടെ ഓടിത്തുടങ്ങുമെന്ന് റെയില്‍വേ മന്ത്രി
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: വന്ദേഭാരത് ട്രെയിനുകള്‍ക്ക് പിന്നാലെ വന്ദേ മെട്രോ ട്രെയിന്‍ അവതരിപ്പിക്കാന്‍ റെയില്‍വേ ഒരുങ്ങുന്നു.
വന്ദേ മെട്രോ ട്രെയിനുകള്‍ ഡിസംബറോടെ ഓടിത്തുടങ്ങുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 100 കിലോമീറ്ററില്‍ താഴെ ദൂരത്തില്‍ സ്ഥിതിചെയ്യുന്ന പ്രധാന നഗരങ്ങളെ ഈ മെട്രോ റെയില്‍ ശൃംഖല വഴി ബന്ധിപ്പിക്കാന്‍ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ് സര്‍വീസുകള്‍ ആരംഭിച്ചതിന് പിന്നാലെയാണ് വന്ദേ മെട്രോ നെറ്റ്‌വര്‍ക്ക് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. നഗരങ്ങളിലെ ഗതാഗത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനായി പുതിയ മെട്രോ ട്രെയിനുകള്‍ ട്രാക്കിലെത്തിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
വന്ദേ മെട്രോ ട്രെയിനുകള്‍ ദിവസേന നാലോ അഞ്ചോ തവണയായിരിക്കും സര്‍വീസ് നടത്തുക. സുഖകരവും കുറഞ്ഞ ചെലവിലുള്ള യാത്രയുമാണ് ഈ ട്രെയിനുകള്‍ വാഗ്ദാനം ചെയ്യുന്നത്.
ഈ വര്‍ഷം ഡിസംബറോടെ ഇത്തരം മെട്രോ ട്രെയിനുകള്‍ പൂര്‍ണമായും സജ്ജമാകുമെന്ന് അശ്വനി വൈഷ്ണവ് പറഞ്ഞു. പുതിയ മെട്രോ നെറ്റ്‌വര്‍ക്ക് വരുന്നതോടെ ലോക്കല്‍ ട്രെയിനുകളിലെ തിരക്ക് കുറയുമെന്നും മന്ത്രി പറഞ്ഞു.
യൂറോപ്പിലെ റീജിയണല്‍ ട്രെയിനുകള്‍ സമാനമാണ് ഈ പദ്ധതി. സഞ്ചാരികള്‍ക്ക് ലോകോത്തര യാത്രാനുഭവം നല്‍കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.