video
play-sharp-fill

കേരളത്തിന്റെ രണ്ടാം വന്ദേഭാരതിന്റെ ആദ്യ യാത്ര ഇന്ന് ; കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ യാത്ര. പ്രധാനമന്ത്രി ഓൺലൈനിലൂടെ ഫ്‌ളാഗ് ഓഫ് ചെയ്യും.

കേരളത്തിന്റെ രണ്ടാം വന്ദേഭാരതിന്റെ ആദ്യ യാത്ര ഇന്ന് ; കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ യാത്ര. പ്രധാനമന്ത്രി ഓൺലൈനിലൂടെ ഫ്‌ളാഗ് ഓഫ് ചെയ്യും.

Spread the love

 

സ്വന്തം ലേഖിക

കാസര്‍കോട്: കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ് ഇന്ന് ഉച്ചക്ക് പ്രധാനമന്ത്രി നിര്‍വ്വഹിക്കും.

കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ യാത്ര. ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ് ഇന്ന് ഉച്ചയ്ക്ക് 12. 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനിലൂടെയാണ് നിര്‍വഹിക്കുന്നത്. പുതിയ എട്ട് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ളാഗ് ഓഫും ഇതോടൊപ്പം നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ രാവിലെ 11 മുതല്‍ ആഘോഷ പരിപാടികള്‍ ഉണ്ടാകും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന കായിക-റെയില്‍വെ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, എൻ എ നെല്ലിക്കുന്ന് എം എല്‍ എ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. രണ്ടാം വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. 8 കോച്ചുകളാണ് ഈ ട്രെയിനിന് ഉള്ളത്.