
ന്യൂഡൽഹി: 2019-ൽ ആദ്യമായി ആരംഭിച്ച വന്ദേഭാരത് എക്‌സ്‌പ്രസ്, ഇന്ത്യൻ റെയിൽവേയുടെ വേഗതയും സൗകര്യവും സാങ്കേതിക നവീകരണവുമെല്ലാം പ്രതിനിധീകരിക്കുന്ന പ്രധാന ട്രെയിനായി മാറിയിട്ടുണ്ട്.
ഇപ്പോൾ രാജ്യത്ത് ഏകദേശം 150 അർദ്ധ അതിവേഗ ട്രെയിനുകൾ സർവീസ് നടത്തുന്നു. യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം മുൻനിർത്തി, ഇന്ത്യൻ റെയിൽവേ 20 കോച്ചുകളുള്ള വന്ദേഭാരത് എക്‌സ്‌പ്രസ് സർവീസുകൾ ആരംഭിച്ചിരിക്കുകയാണ്. ഇതിലൂടെ കൂടുതൽ സീറ്റുകളും മെച്ചപ്പെട്ട യാത്രാസൗകര്യങ്ങളും ലഭ്യമാക്കുന്നു. നിലവിൽ 13 ജോഡി പുതിയ വന്ദേഭാരത് ട്രെയിനുകൾ വിവിധ റൂട്ടുകളിൽ സർവീസ് നടത്തിവരുന്നു.
റെയില്‍വേ മന്ത്രാലയം പുറത്തുവിട്ട 20 കോച്ചുകളുള്ള വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ റൂട്ടുകളും സ്റ്റോപ്പുകളും താഴെ നല്‍കുന്നു:

Whatsapp Group 1 | Whatsapp Group 2 |Telegram Group
22435/22436 വാരണാസി-ന്യൂഡല്‍ഹി-വാരണാസി: വാരണാസി, പ്രയാഗ്രാജ്, കാണ്‍പൂർ, ന്യൂഡല്‍ഹി
22439/22440 ന്യൂഡല്‍ഹി-കത്ര-ന്യൂഡല്‍ഹി: ന്യൂഡല്‍ഹി, അംബാല, ലുധിയാന, ജമ്മു താവി, കത്ര
20901/20902 മുംബൈ സെൻട്രല്‍-ഗാന്ധിനഗർ ക്യാപിറ്റല്‍-മുംബൈ സെൻട്രല്‍: മുംബൈ സെൻട്രല്‍, ബോറിവലി, വാപി, സൂറത്ത്, വഡോദര, അഹമ്മദാബാദ്, ഗാന്ധിനഗർ
20833/20834 വിശാഖപട്ടണം-സെക്കന്തരാബാദ്‌വിശാഖപട്ടണം: വിശാഖപട്ടണം, രാജമുണ്ഡ്രി, വിജയവാഡ, ഖമ്മം, വാറങ്കല്‍, സെക്കന്തരാബാദ്
20977/20978 അജ്മീർ-ചണ്ഡീഗഡ്-അജ്മീർ: അജ്മീർ, ജയ്പൂർ, അല്‍വാർ, ഗുഡ്ഗാവ്, ഡല്‍ഹി കന്റ്
20633/20634 തിരുവനന്തപുരം-കാസർഗോഡ്-തിരുവനന്തപുരം: കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗണ്‍, കോട്ടയം, കൊല്ലം, തിരുവനന്തപുരം
22895/22896 ഹൗറ-പുരി-ഹൗറ: ഹൗറ, ഖരഗ്പൂർ, ബാലസോർ, ഭദ്രക്, ജജ്പൂർ കിയോൻഝർ റോഡ്, കട്ടക്ക്, ഭുവനേശ്വർ, ഖുർദ റോഡ്, പുരി
22347/22348 ഹൗറ-പട്‌ന-ഹൗറ: ഹൗറ, ദുർഗാപുർ, അസൻസോള്‍, ജാംതാര, ജസിദിഹ്, ലുക്കെസരായി, മൊകാമ, പട്‌ന സാഹിബ്, പട്‌ന
22415/22416 വാരണാസി-ന്യൂഡല്‍ഹി-വാരണാസി: ബനാറസ്, പ്രയാഗ്രാജ്, കാണ്‍പൂർ, ന്യൂഡല്‍ഹി
22477/22478 ന്യൂഡല്‍ഹി-കത്ര-ന്യൂഡല്‍ഹി: ന്യൂഡല്‍ഹി, അംബാല, ലുധിയാന, ജമ്മു താവി, കത്ര
22425/22426 അയോധ്യ കന്റ്-ആനന്ദ് വിഹാർ ടെർമിനല്‍-അയോധ്യ: അയോധ്യ, ലക്‌നൗ, കാണ്‍പൂർ, ആനന്ദ് വിഹാർ
20707/20708 സെക്കന്തരാബാദ്‌വിശാഖപട്ടണം-സെക്കന്തരാബാദ്: സെക്കന്തരാബാദ്, വാറങ്കല്‍, ഖമ്മം, വിജയവാഡ, സമല്‍കോട്ട്, വിശാഖപട്ടണം
20627/20628 ചെന്നൈ എഗ്മോർ-നാഗർകോവില്‍-ചെന്നൈ എഗ്മോർ: ചെന്നൈ എഗ്മോർ, താംബരം, വിളപ്പുറം, ട്രിച്ചി, മധുര, നാഗർകോവില്‍
യാത്രക്കാരുടെ എണ്ണം കൂടുന്നതിനാൽ, മൂന്ന് ജോഡി വന്ദേഭാരത് ട്രെയിനുകൾക്ക് 20 കോച്ചുകളായി വർധിപ്പിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ എട്ടും പതിനാറും കോച്ചുകളുള്ള സർവീസുകളാണ് വന്ദേഭാരതിൽ ഉണ്ടായിരുന്നത്. പുതിയതായി കൂടുതൽ കോച്ചുകൾ ഉൾപ്പെടുത്തുന്നതോടെ കൂടുതൽ യാത്രക്കാരെ വേഗത്തിലും കൂടുതൽ സൗകര്യത്തോടെയും എത്തിക്കാൻ സാധിക്കും. നിലവിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ 150-ഓളം വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. ഉടൻ തന്നെ കൂടുതൽ റൂട്ടുകളിൽ 20 കോച്ചുകളുള്ള ട്രെയിനുകൾ തുടങ്ങുമെന്ന് അധികൃതർ വ്യക്തമാക്കി.