
കണ്ണൂര്‍: വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുമ്പോള്‍ റെയില്‍പ്പാളത്തില്‍ കല്ലുെവച്ച അഞ്ച് സ്‌കൂള്‍ വിദ്യാര്‍ഥികളെ പോലിസ് പിടികൂടി.
പുതിയതെരു സ്വദേശികളായ വിദ്യാര്‍ഥികളാണ് പിടിയിലായത്. തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് കടന്നുപോകുമ്പോള്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.23-ന് ചിറക്കല്‍ ഇരട്ടക്കണ്ണന്‍ പാലത്തിന് സമീപമാണ് സംഭവം.
കണ്ണൂര്‍ സ്റ്റേഷന്‍ കടന്നുപോയ വന്ദേഭാരത് പാളത്തിലെ കല്ലില്‍ തട്ടി ഉലഞ്ഞു. ലോക്കോ പൈലറ്റ് അറിയിച്ചതിനെത്തുടര്‍ന്ന് റെയില്‍വേ എസ്‌ഐ കെ. സുനില്‍കുമാര്‍, ആര്‍പിഎഫ് എഎസ്‌ഐ ഷില്‍ന ശ്രീരഞ്ജ്, ഉദ്യോഗസ്ഥരായ കെ.പി. ബൈജു, സി.പി. ഷംസുദ്ദീന്‍ എന്നിവര്‍ സ്ഥലത്തെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാളത്തില്‍ വണ്ടി കയറി കല്ലുകള്‍ പൊടിഞ്ഞതായി കണ്ടെത്തി. കുറച്ചു കുട്ടികള്‍ പാളത്തിലൂടെ പോകുന്നത് കണ്ടതായി പരിസരവാസികള്‍ പറഞ്ഞു. പിന്നീട് കുട്ടികളെ കണ്ടെത്തി. പാളത്തില്‍ കല്ലുെവച്ചെന്ന് ഇവര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.