
കൊച്ചി: വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ട്.
ഇന്ത്യൻ റെയില്‍വേയുടെ അഭിമാന സംരംഭമാണ് വന്ദേഭാരത് സ്ലീപ്പർ.
16 കോച്ചുകളുമായി മണിക്കൂറില്‍ 180 കിലോമീറ്റർ വേഗതയില്‍ പായുന്ന ദീർഘദൂര ട്രെയിനുകളാണ് വന്ദേഭാരത് സ്ലീപ്പർ.
ഒരു മാസത്തിനുള്ളില്‍ വന്ദേഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യത്തിനുള്ള ദീപാവലി സമ്മാനമായാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ എത്തുക. ഡല്‍ഹിയില്‍ നിന്ന് പ്രയാഗ്രാജ് വഴി പാട്നയിലേക്കായിരിക്കും ആദ്യ സർവീസ്.
മുംബയ്, ഹൗറ, പൂനെ, സെക്കന്തരാബാദ് സർവീസുകളും ആദ്യഘത്തില്‍ ഉണ്ടാകും. കേരളത്തില്‍ അടുത്ത ഘട്ടത്തിലാകും വന്ദേഭാരത് സ്ലീപ്പർ എത്തുക. തിരുവനന്തപുരം-ബംഗളൂരു, തിരുവനന്തപുരം- മംഗളൂരു റൂട്ടുകളാണ് പരിഗണനയില്‍.