യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത! ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ എക്‌സ്‌പ്രസിന്റെ റൂട്ട് പ്രഖ്യാപിച്ചു; 20 എസി കോച്ചുകളും രണ്ട് എസ്‌എല്‍ആർ കോച്ചുകളും; 1200 പേര്‍ക്ക് യാത്ര ചെയ്യാം

Spread the love

മുംബയ്: രാജ്യത്തെ ആദ്യ എ സി സ്ലീപ്പർ വന്ദേഭാരത് എക്‌സ്‌പ്രസ് ലക്‌നൗവിനും മുംബയ്‌ക്കുമിടയില്‍ സർവീസ് നടത്തും.

ഹർദോയ്, ഷാജഹാൻപൂർ, ബറേലി, മൊറാദാബാദ്, ഗാസിയാബാദ്, നിസാമുദീൻ, ആഗ്ര എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും. ഈ മാസം തന്നെ ടൈംടേബിള്‍ പുറത്തിറക്കുമെന്നാണ് വിവരം.

വിപുലമായ സ‌ർവേകള്‍ക്ക് ശേഷമാണ് സ്ലീപ്പർ വന്ദേഭാരത് എക്‌സ്‌പ്രസിനുള്ള റൂട്ട് റെയില്‍വേ അന്തിമമാക്കിയത്. ലക്‌നൗവില്‍ നിന്ന് ആരംഭിച്ച്‌ ഹർദോയ്, ഷാജഹാൻപൂർ, ബറേലി ജംഗ്‌ഷൻ, റാംപൂർ, മൊറാദാബാദ്, ഗാസിയാബാദ്, ഹസ്രത്ത് നിസാമുദ്ദീൻ, ആഗ്ര വഴി മുംബയില്‍ എത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഴ്‌ചയില്‍ നാല് ദിവസം സർവീസ് നടത്തുന്ന ഈ ട്രെയിനില്‍ ഫസ്റ്റ്, സെക്കന്റ്, തേർഡ് ക്ലാസുകള്‍ ഉള്‍പ്പെടെ പൂർണമായും എയർ കണ്ടീഷൻ ചെയ്‌ത 20 കോച്ചുകളും രണ്ട് എസ്‌എല്‍ആർ കോച്ചുകളും ഉണ്ടായിരിക്കും. ഏകദേശം 1200 പേർക്ക് ഈ ട്രെയിനില്‍ യാത്ര ചെയ്യാം.