play-sharp-fill
ട്രയല്‍ റണ്ണുകള്‍ പൂര്‍ത്തിയാക്കി വന്ദേഭാരത് റെഗുലര്‍ സര്‍വീസിനൊരുങ്ങുന്നു; ബുക്കിംഗ് നാളെ മുതല്‍; ഞായറാഴ്ച മുതല്‍ ട്രെയിന്‍ സമയങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ഇങ്ങനെ

ട്രയല്‍ റണ്ണുകള്‍ പൂര്‍ത്തിയാക്കി വന്ദേഭാരത് റെഗുലര്‍ സര്‍വീസിനൊരുങ്ങുന്നു; ബുക്കിംഗ് നാളെ മുതല്‍; ഞായറാഴ്ച മുതല്‍ ട്രെയിന്‍ സമയങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ഇങ്ങനെ

സ്വന്തം ലേഖിക

തിരുവനന്തപുരം: ട്രയല്‍ റണ്ണുകള്‍ പൂര്‍ത്തിയാക്കി വന്ദേഭാരത് റെഗുലര്‍ സര്‍വീസിനൊരുങ്ങി.


16 കോച്ചുകളുണ്ടാവും.
ടൈംടേബിളും ടിക്കറ്റ് നിരക്കും നാളെ പ്രഖ്യാപിച്ച്‌ ബുക്കിംഗും തുടങ്ങിയേക്കും. 26 മുതലുള്ള ടിക്കറ്റുകള്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്ഘാടന ദിവസത്തെ സര്‍വീസ് കോംപ്ളിമെന്ററിയായി നല്‍കുന്ന സുവനീര്‍ ടിക്കറ്റ് ഉപയോഗിച്ചായിരിക്കും.

അതേസമയം, പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും വന്ദേ ഭാരതിന്റെ ഉദ്ഘാടനവും പ്രമാണിച്ച്‌ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റംവരുത്തിയിട്ടുണ്ട്. ഈ മാസം 23 മുതല്‍ 25 വരെയാണ് സര്‍വീസുകളില്‍ മാറ്റം വരുത്തുന്നത്.

23 നും 24നും മലബാര്‍ എക്സ്‌പ്രസും ചെന്നൈ മെയിലും കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കുകയും 24, 25 തീയതികളിലെ മലബാര്‍ , ചെന്നൈ എക്സ്പ്രസുകള്‍ കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുകയും ചെയ്യും.

ഈ ദിവസങ്ങളിലെ കൊച്ചുവേളി – നാഗര്‍കോവില്‍ എക്സ്പ്രസ് 24 നും 25 നും നെയ്യാറ്റിന്‍കരയില്‍ നിന്ന് പുറപ്പെടും. 24ന് അമൃത എക്സ്പ്രസും കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കുകയും ചെയ്യും.