ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത ; അധികമായി 300ലധികം സീറ്റുകള്‍ ; 16 ചെയര്‍കാറുകളും രണ്ട് എക്‌സിക്യൂട്ടീവ് ചെയര്‍കാറും ; കേരളത്തിന് അനുവദിച്ച 20 കോച്ചുള്ള വന്ദേഭാരത് എക്‌സ്പ്രസ് കോട്ടയം വഴി വെള്ളിയാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച 20 കോച്ചുള്ള വന്ദേഭാരത് എക്‌സ്പ്രസ് വെള്ളിയാഴ്ച മുതല്‍ സര്‍വീസ് നടത്തും. തിരുവനന്തപുരം സെന്‍ട്രല്‍- കാസര്‍കോട് (20634), കാസര്‍കോട്- തിരുവനന്തപുരം സെന്‍ട്രല്‍(20633) റൂട്ടിലാണ് സര്‍വീസ്.
നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന 16 കോച്ചുള്ള വന്ദേഭാരതിന് പകരമാണ് പുതിയ ട്രെയിന്‍ ഓടിക്കുന്നത്. രാവിലെ 5.15ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് കോട്ടയം വഴി പകല്‍ 1.20ന് കാസര്‍കോട് എത്തും. തിരിച്ച് പകല്‍ 2.40ന് കാസര്‍കോട് നിന്ന് പുറപ്പെട്ട് രാത്രി 10.40ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരുന്ന വിധമാണ് സമയക്രമം.
പുതിയ ട്രെയിനില്‍ 16 ചെയര്‍കാറുകളും രണ്ട് എക്‌സിക്യൂട്ടീവ് ചെയര്‍കാറുമുണ്ടാകും. നിലവിലുള്ള ട്രെയിനിന്റെ മൊത്തം സീറ്റുകള്‍ 1016 ആണ്.നാലുകോച്ചുകള്‍ അധികം വരുമ്പോള്‍ പുതിയ ട്രെയിനില്‍ സീറ്റുകളുടെ എണ്ണം 1328 ആകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group