
‘മറ്റ് ട്രെയിനുകള്‍ വൈകുന്നത് വന്ദേഭാരത് കാരണമല്ല’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദക്ഷിണ റെയില്‍വേ
സ്വന്തം ലേഖിക
തിരുവനന്തപുരം: വന്ദേ ഭാരത് സമയക്രമവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദക്ഷിണ റെയില്‍വേ.
വന്ദേഭാരത് യാത്രാസമയക്രമവും വേഗവും പാലിക്കുന്നുണ്ടെന്നാണ് ദക്ഷിണ റെയില്‍വേയുടെ വിശദീകരണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വന്ദേ ഭാരത് തിരുവനന്തപുരത്തും കാസര്‍കോടും നിന്ന് പുറപ്പെടുന്നതും എത്തുന്നതും കൃത്യസമയത്ത് തന്നെയാണ്.
ട്രയല്‍ റണ്ണിലെ സമയം സര്‍വീസ് റണ്ണുമായി താരതമ്യം ചെയ്യാനാവില്ലെന്നും വേണാട്, പാലരുവി സമയമാറ്റങ്ങള്‍ക്ക് ഉണ്ടായ മാറ്റം വന്ദേ ഭാരതുമായി ബന്ധമില്ലെന്നും ദക്ഷിണ റെയില്‍വേ വിശദീകരിച്ചു.
Third Eye News Live
0