
സ്വന്തം ലേഖിക
തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിന്റെ സമയ ക്രമത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വെ.
തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്ക് പോകുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍ സ്റ്റേഷനുകളില്‍ എത്തിച്ചേരുന്ന സമയത്തിലും പുറപ്പെടുന്ന സമയത്തിലുമാണ് മാറ്റം വരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാസര്‍കോടേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് കൊല്ലത്ത് രാവിലെ 6.07 നായിരുന്നു എത്തിച്ചേരുന്നത്. ഇനി മുതല്‍ 6.08 നാണ് ട്രെയിന്‍ ഇവിടെ എത്തുക. 6.10 ന് ഇവിടെ നിന്ന് പുറപ്പെടും.
കോട്ടയത്തു 7.25 ന് പകരം 7.24 നാണ് ഇനി മുതല്‍ വന്ദേ ഭാരത് എത്തുക. 7.27 ന് കോട്ടയത്ത് നിന്ന് പുറപ്പെടും. എന്നാല്‍ എറണാകുളത്ത് ട്രെയിന്‍ എത്തിച്ചേരുമ്പോള്‍ നിലവിലെ സമയത്തിലും പത്ത് മിനിറ്റ് വൈകും.
ഇപ്പോള്‍ 8.15 ന് എത്തുന്ന ട്രെയിന്‍ 8.25 നാണ് എത്തുക. ഇവിടെ നിന്ന് പുറപ്പെട്ട് തൃശ്ശൂരില്‍ 9.22 നായിരുന്നു എത്തിച്ചേര്‍ന്നിരുന്നത്. ഇനി 9.30 നാണ് ട്രെയിന്‍ തൃശൂരില്‍ എത്തുക.
എന്നാല്‍ ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സമയത്തിലും കാസര്‍കോട് എത്തിച്ചേരുന്ന സമയത്തിലും മാറ്റമില്ല.