
സ്വന്തം ലേഖിക
ചെന്നൈ: കാവി നിറത്തിലുള്ള രാജ്യത്തെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം നടത്തി.
വെള്ളയും നീലയും കലര്‍ന്ന നിറത്തിന് പകരമായി ഓറഞ്ച്-ഗ്രേ കൂട്ടിലുള്ള റേക്കാണ് ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ മേല്‍നോട്ടത്തില്‍ ട്രാക്കിലിറക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എട്ട് കോച്ചുകളുള്ള ട്രെയിൻ, കോച്ച് ഫാക്ടറിയ്ക്കും പാഡി റെയില്‍വേ മേല്‍പ്പാലത്തിനും ഇടയിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. വെള്ള നിറത്തിലുള്ള ട്രെയിൻ കോച്ചുകള്‍ക്ക് പെട്ടെന്ന് പൊടി പിടിയ്ക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് പുതിയ നിറം പരീക്ഷിക്കുന്നത്.
നിലവിലുള്ള എല്ലാ വന്ദേഭാരത് ട്രെയിനുകളിലും നിറം മാറ്റം പരീക്ഷിക്കും എന്ന തരത്തിലുള്ള വാര്‍ത്തകളാണ് നേരത്തെ പുറത്തു വന്നത്. എന്നാല്‍ ഇതില്‍ നിന്ന് വിഭിന്നമായി ഒരു റേക്ക് മാത്രമാണ് പുതിയ നിറത്തില്‍ റെയില്‍വേ പുറത്തിറക്കിയിരുക്കുന്നത്.
നിറം മാറ്റത്തിനൊപ്പം സീറ്റുകള്‍ കൂടുതല്‍ പുറകിലേയ്ക്ക് മാറ്റാനുള്ള സംവിധാനം, വാഷ് ബേസിനുകളിലുള്ള മാറ്റം, തുടങ്ങി വന്ദേഭാരതിന്റെ പുതിയ ബാച്ചുകളിലുള്ള 25 വ്യത്യാസങ്ങളും ഈ ട്രെയിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.