ഓണസമ്മാനം; 20 കോച്ചുള്ള വന്ദേഭാരത് കേരളത്തിലെത്തി; മംഗളൂരു ഡിപ്പോയിലെ പരിശോധനയ്ക്കുശേഷം സര്‍വീസ് തുടങ്ങുന്ന തീയതി തീരുമാനിക്കും

Spread the love

കണ്ണൂർ: 20 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിനിന്റെ പുതിയ പതിപ്പ് കേരളത്തിലെത്തി. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍നിന്ന് പുറത്തിറങ്ങിയ ട്രെയിന്‍ ചൊവ്വാഴ്ചയാണ് എത്തിയത്.

ദക്ഷിണ റെയില്‍വേയ്ക്ക് കൈമാറിയ ട്രെയിന്‍ ചെന്നൈ ബേസിന്‍ ബ്രിഡ്ജിലെ പരിശോധനയ്ക്കുശേഷമാണ് കേരളത്തിലേക്ക് പുറപ്പെട്ടത്. പാലക്കാട് വഴി ഇത് മംഗളൂരുവിലേക്ക് പോകും.

ആലപ്പുഴ വഴി സർവീസ് നടത്തുന്ന മംഗളൂരു–തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ്‌ (20631/20632) ഇനി 16 കോച്ചിന് പകരം 20 കോച്ചുകളായി മാറും. മംഗളൂരു ഡിപ്പോയിൽ പരിശോധന പൂർത്തിയാക്കിയ ശേഷം സർവീസ് ആരംഭിക്കുന്ന തീയതി തീരുമാനിക്കും. നിലവിൽ 1016 സീറ്റുകൾ ഉള്ള ഈ ട്രെയിനിൽ 320 സീറ്റുകൾ കൂടി കൂട്ടിച്ചേർക്കപ്പെടുന്നതോടെ ആകെ ശേഷി 1336 സീറ്റുകളാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

16 കോച്ച് ഉണ്ടായിരുന്ന തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് (20634/20633) ജനുവരി 10 മുതല്‍ 20 കോച്ചായി ഉയര്‍ത്തിയിരുന്നു.