ഓറഞ്ച് നിറത്തിലുള്ള രണ്ടാം വന്ദേഭാരത് തിരിച്ചെടുക്കുന്നു; പകരം നീലയും വെള്ളയും കലര്‍ന്ന വണ്ടി

Spread the love

 

സ്വന്തം ലേഖിക

കണ്ണൂർ: കഴിഞ്ഞ ദിവസം കേരളത്തിന് ലഭിച്ച ഓറഞ്ച് നിറത്തിലുള്ള രണ്ടാം വന്ദേഭാരത് തിരിച്ചെടുക്കുന്നു.
പകരം നീലയും വെള്ളയും കലര്‍ന്ന വണ്ടി ചെന്നൈ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയില്‍നിന്ന് നല്‍കുമെന്നാണ് വിവരം.

ചെന്നൈ ബേസിൻ ബ്രിഡ്ജില്‍നിന്ന് നീലയും വെള്ളയും കലര്‍ന്ന വണ്ടി തിങ്കളാഴ്ച രാത്രിയിൽ തിരുവനന്തപുരത്തെത്തി. എന്നാല്‍ ഓറഞ്ച് നിറമുള്ള വണ്ടിക്ക് പകരമാണിതെന്ന് റെയില്‍വേ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയില്‍ ഇതുവരെ ഇറങ്ങിയ 68 വന്ദേഭാരതില്‍ കേരളത്തിലെ രണ്ടാം വന്ദേഭാരതിന് മാത്രമായിരുന്നു ഓറഞ്ച് നിറം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള രണ്ടാം വന്ദേഭാരതിന്റെ (20631) ആദ്യ സര്‍വീസ് ബുധനാഴ്ച്ച രാവിലെ നടത്തി. ചെയര്‍കാറിലും എക്‌സിക്യുട്ടീവ് ചെയറിലും ഒരാഴ്ചത്തേക്ക് ടിക്കറ്റില്ല. വെയിറ്റിങ് ലിസ്റ്റ് 50 വരെ എത്തി. എക്‌സിക്യൂട്ടീവ് ക്ലാസില്‍ 11 സീറ്റാണ് ഉള്ളത്. ചൊവ്വാഴ്ച ഒഴികെ ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ് നടത്തുക.