വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവ്; ‘ചികിത്സാപിഴവ് പുറത്ത് പറയരുതെന്ന് പറഞ്ഞിട്ടില്ല’, ഡോക്ടര്‍മാരുടെ വാര്‍ത്ത സമ്മേളനത്തിനിടെ ഇരച്ചുകയറി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

Spread the love

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഡോക്ടർമാരുടെ വാർത്ത സമ്മേളനത്തിനിടെ പ്രതിഷേധം. പ്രസ് മീറ്റ് നടക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായെത്തി.

video
play-sharp-fill

മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാർ, പ്രിൻസിപ്പല്‍ ഡോ. ബി പത്മകുമാർ എന്നിവരാണ് വാർത്ത സമ്മേളനം നടത്തിയത്.

വാർത്തസമ്മേളനം നടക്കുന്നതിനിടെ ഡോക്ടർമാരുടെ മുഖം മറച്ച്‌ മേശപ്പുറത്ത് കയറി ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോണ്‍ഗ്രസ്‌ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍, ജില്ലാ പ്രസിഡന്റ്‌ പ്രവീണ്‍ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അവരെ പോലിസ് ബലം പ്രയോഗിച്ച്‌ നീക്കുകയാണ്.

അതേസമയം വയറ്റില്‍ മുഴയുമായാണ് ഉഷ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളേജില്‍ വന്നതെന്ന് പ്രിൻസിപ്പല്‍ ഡോക്ടർ ബി പത്മകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വളരെ വലിയ മുഴ ആയതിനാല്‍ സർജറി നടത്തി. അഡ്മിറ്റ് ചെയ്യാൻ പറഞ്ഞു. ഇപ്പോള്‍ അഡിമിറ്റാകാൻ കഴിയില്ലെന്ന് പറഞ്ഞത് അവർ തന്നെയാണ്. അതിന് തയ്യാറായല്ലെന്നാണ് പറഞ്ഞത്. പിന്നീട് വരാമെന്ന് പറഞ്ഞുവെന്നും പ്രിൻസിപ്പല്‍ ബി പത്മകുമാർ പറഞ്ഞു. എന്നാല്‍ സർജറി നടത്തിയത് ഡോ. ലളിതാംബിക അല്ലെന്നും ഡോ ഷാഹിതയാണ് നടത്തിയതെന്നും കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാറും, പ്രിൻസിപ്പലും പറഞ്ഞു

 

വിഷയം ഗൗരവമായി തന്നെ എടുക്കുകയാണ്. സർജറി നടന്നത് കോവിഡ് സമയത്താണ്. 10.05.2021ലാണ് ആദ്യ ചികിത്സ നടത്തിയത്. പിന്നീട് 12.05.2021ല്‍ സർജറി നടന്നു. 15-ാം തിയ്യതി ഡിസ്ചാർജ് ചെയ്തു. ഉഷ പിന്നീട് ആശുപത്രിയില്‍ എത്തിയില്ല. സംഭവം നിർഭാഗ്യകരമാണ്. നാലംഗ സംഘം ഇക്കാര്യം അന്വേഷിക്കും. അടിയന്തിരമായി റിപ്പോർട്ട് നല്‍കും. സർജറിക്ക് നേതൃത്വം നല്‍കിയത് ഡോക്ടർ ഷാഹിതയാണ്. ഇപ്പോള്‍ സർവീസില്‍ ഉണ്ട്. പുറത്ത് പറയരുത് എന്ന് പറഞ്ഞിട്ടില്ല. എല്ലാ സൗകര്യങ്ങളും ഒരുക്കുകയാണ് ചെയ്തത്. അവരാണ് പിന്നീട് വരാമെന്ന് പറഞ്ഞത്.

 

കേസ് ഷീറ്റ് പരിശോധിച്ചു. എല്ലാ ഉപകരണങ്ങളും സർജറിക്ക് മുൻപും പിൻപും ഉണ്ടെന്നാണ് റിപ്പോർട്ടില്‍. രണ്ടാമത് നടന്നത് വലിയ സർജറിയാണ്. ഉപകരണം അകത്ത് ഉണ്ടായിരുന്നെങ്കില്‍ കാണണേണ്ടതാണ്. ഗയ്ഡ് ലൈൻ അനുസരിച്ച്‌ സർജറി ചെയ്യുന്നതിനുള്ള ആളുകള്‍ ഇല്ലായിരുന്നു. ഫംഗ്ഷൻ ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. ഡോ ഷാഹിത ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ്. സർജറിയില്‍ എല്ലാ പ്രോട്ടോകോളും പാലിച്ചിട്ടുണ്ട്. ഡോക്ടർമാരെ തിരിച്ചറിഞ്ഞുവെങ്കിലും ചിലർ സർവീസില്‍ ഇല്ല. അന്നത്തെ എച്ച്‌ഒഡി ഡോ ലളിതാംബികയുടെ യുണിറ്റ് ആണ് സർജറി നടത്തിയതെന്നും വണ്ടാനം മെഡിക്കല്‍ കോളേജ് പ്രിൻസിപ്പലും സൂപ്രണ്ടും പറഞ്ഞു.