വണ്ടാനം മെഡിക്കൽ കോളേജിൽ ലാബിൽ തീ പിടിത്തം; അഗ്നി രക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി

Spread the love

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ലാബിൽ തീപിടിത്തം. ജെ ബ്ലോക്കിൽ പ്രവർത്തിക്കുന്ന ബാക്ടീരിയോളജിക്കൽ ലാബിലാണ് തീ പടർന്നത്. ഫ്രിഡ്ജിൽ നിന്നാണ് തീപടർന്നതെന്നാണ് സൂചന.

video
play-sharp-fill

ഷോർട്ട് സർക്യൂട്ടാണോ എന്നാണ് സംശയിക്കുന്നത്.  അടുത്തുള്ള മുറികളിലേക്ക് പുക വ്യാപിച്ചതോടെ ആശങ്ക വർധിച്ചു. ആലപ്പുഴയിൽ നിന്നും അഗ്നി രക്ഷസേന സ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കി.