
ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഡോക്ടർമാരുടെ വാർത്താസമ്മേളനത്തിനിടെ പ്രതിക്ഷേധാവുമായെത്തി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാർ, പ്രിൻസിപ്പല്‍ ഡോ. ബി പത്മകുമാർ എന്നിവരാണ് വാർത്ത സമ്മേളനം നടത്തിയത്. എന്നാൽ വാർത്തസമ്മേളനം നടക്കുന്നതിനിടെ ഡോക്ടർമാരുടെ മുഖം മറച്ച് മേശപ്പുറത്ത് കയറി ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍, ജില്ലാ പ്രസിഡന്റ് പ്രവീണ്‍ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അവരെ പോലിസ് ബലം പ്രയോഗിച്ച് നീക്കുകയാണ്. മെഡിക്കല്‍ കോളേജിന് പുറത്തും പ്രതിഷേധം നടക്കുകയാണ്. ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. രാജി വെക്കും വരെ വഴിയില്‍ തടയുമെന്നും വേണമെങ്കില്‍ പിണറായി സംരക്ഷണം ഒരുക്കട്ടെ എന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. പ്രതിഷേധത്തിനിടെ പ്രവർത്തകരെ പൊലീസ് ബലമായി അറസ്റ്റ് ചെയ്തുനീക്കി.
5 വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. ഉഷയുടെ ശസ്ത്രക്രിയ നടത്തിയത് ഡോ. ലളിതാംബിക അല്ലെന്നും ഡോ ഷാഹിദയാണെന്നുമാണ് കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാറും പ്രിൻസിപ്പലും വാർത്ത സമ്മേളനത്തില്‍ പറഞ്ഞത്. ഡോ. ഷാഹിദക്ക് നിലവില്‍ എസ്‌എടി ആശുപത്രിയിലാണ് സർവീസ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


