
സ്വന്തം ലേഖകൻ
കടുത്തുരുത്തി:കൊട്ടാരക്ക താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ സംസ്കാരം ഇന്ന് നടക്കം.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തിച്ചു. രാത്രി എട്ടുമണിയോടെയാണ് വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാവരും വിങ്ങുന്ന മനസോടെ പ്രിയപ്പെട്ട വന്ദനയെ ഒരുനോക്ക് കണ്ട് അന്തിമമോപചാരമര്‍പ്പിച്ചപ്പോള്‍ പലരും നിയന്ത്രണം വിട്ടു കരഞ്ഞു. അച്ഛന്‍ മോഹന്‍ദാസിനെ മന്ത്രി വി.എന്‍.വാസവന്‍ കൈപിടിച്ച് ആശ്വസിപ്പിച്ചു. നെഞ്ചുപൊട്ടിക്കരഞ്ഞ അമ്മ ബിന്ദു ദു:ഖം താങ്ങാനാവാതെ തളര്‍ന്നുവീണു.
നാട്ടുകാരും ജനപ്രതിനിധികളും പോലീസും ബന്ധുമിത്രാദികളും വന്ദന പഠിച്ചിരുന്ന സ്‌കൂളിലെ അധ്യാപകരും ഉള്‍പ്പെടെ നിരവധിയാളുകളാണ് വീട്ടിലെത്തിയത്.
എറണാകുളം റേഞ്ച് ഡിഐജി ഡോ. ശ്രീനിവാസ്, കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്,ഡിവൈഎസ്പി കെ ജി അനീഷ് വൈക്കം എഎസ്പി നകുല്‍ രാജേന്ദ്ര ദേശ്മുഖ്, കടുത്തുരുത്തി എസ്‌എച്ച്‌ഒ സജീവ് ചെറിയാന്‍, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. സുനില്‍, മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കോമളവല്ലി രവീന്ദ്രന്‍, വൈസ് പ്രസിഡന്‍റ് ബിജു കൊണ്ടുക്കാലാ, വാര്‍ഡ് മെമ്ബര്‍ ടോമി കാറുകുളം, കടുത്തുരുത്തി അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ സുനു ജോര്‍ജ് തുടങ്ങിയവരെല്ലാം ഡോ. വന്ദനയുടെ വീട്ടിലെത്തിയിരുന്നു.
നാളെ രാവിലെ മുതല്‍ വീട്ടുമുറ്റത്ത് തയ്യാറാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കും. പൊതു ദര്‍ശനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്ദനയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനുമടക്കം നിരവധി പ്രമുഖര്‍ ആശുപത്രിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.