video
play-sharp-fill

ഡോക്ടർ വന്ദന ഇനി ജ്വലിക്കുന്ന ഓർമ.വന്ദനയുടെ അമ്മാവൻ്റെ മകൻ ചിതയ്ക്ക്   തീ കൊളുത്തി കണ്ണീരണിഞ്ഞ് കേരളം …..

ഡോക്ടർ വന്ദന ഇനി ജ്വലിക്കുന്ന ഓർമ.വന്ദനയുടെ അമ്മാവൻ്റെ മകൻ ചിതയ്ക്ക് തീ കൊളുത്തി കണ്ണീരണിഞ്ഞ് കേരളം …..

Spread the love

സ്വന്തം ലേഖകൻ

കോട്ടയം :കൊട്ടാരക്കരയിൽ പ്രതിയുടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദന ദാസിന്റെ ശരീരം സംസ് ക്കരിച്ചു.കോട്ടയം മുട്ടുചിറയിലെ വീട്ടിലേക്ക് ആയിരങ്ങൾ ആണ് വന്ദനയ്ക്ക് അന്തിമോപചാരം അർപ്പിക്കുവാൻ എത്തിയത്.വന്ദനയുടെ അമ്മാവന്റെ മകൻ ആണ് കർമ്മങ്ങൾ ചെയ്തത്

മന്ത്രി വീണ ജോർജ് അടക്കമുള്ള മന്ത്രിമാർ വന്ദനയുടെ വീട്ടിലേക്ക് എത്തി അന്തിമോപചാരം അർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തങ്ങളുടെ പ്രിയപ്പെട്ട ഏക മകളുടെ അപ്രതീക്ഷിത വിയോഗത്തിൽ കരച്ചിൽ അടക്കാനാകാതെ പൊട്ടിക്കരഞ്ഞ മാതാപിതാക്കളുടെ അവസ്ഥ ഹൃദയ ഭേദകം ആയിരുന്നു. എംബിബിസ് പഠനം പൂർത്തിയാക്കിയ വന്ദന ഒരു മാസത്തെ ട്രെയിനിങ് നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്.

ഇന്നലെ വെളുപ്പിനെ 4.30 ഓടെ മെഡിക്കലിന് എത്തിച്ച പ്രതി സന്ദീപ് ആശുപത്രി ജീവനക്കാർക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു.കൂട്ടത്തിൽ ഏറ്റവും കൂടുതൽ പരിക്കേറ്റ വന്ദന രാവിലെ 8.30 ഓടെ മരിച്ചു. വിടരും മുൻപേ പൊഴിഞ്ഞ പനിനീർ പൂവിന് പ്രണാമം

Tags :