വീണ്ടും വന്ദേഭാരതില്‍ പഴകിയ ഭക്ഷണം; മംഗളൂരു-തിരുവനന്തപുരം വന്ദേഭാരതിലാണ് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തത്

Spread the love

തിരുവനന്തപുരം: വന്ദേഭാരതില്‍ വീണ്ടും പഴകിയ ഭക്ഷണം. മംഗളൂരു-തിരുവനന്തപുരം വന്ദേഭാരതിലാണ് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തത്.

മാര്‍ച്ച്‌ 24-ന് കാലാവധി അവസാനിച്ച ജ്യൂസാണ് ഇന്ന് യാത്രക്കാര്‍ക്ക് വിതരണം ചെയ്തത്. ട്രെയിനില്‍ വിതരണം ചെയ്യുന്ന ഭക്ഷണ സാധനങ്ങള്‍ പാകം ചെയ്യുന്ന മോശം ഇടങ്ങളെക്കുറിച്ചും പഴകിയ ഭക്ഷ്യവസ്തുക്കളെക്കുറിച്ചും വാര്‍ത്തകള്‍ വന്നതിന്റെ

പ്രശ്നങ്ങള്‍ അടങ്ങും മുമ്ബാണ് വന്ദേഭാരതില്‍ വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതേസമയം വ്യാഴാഴ്ച മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസിലാണ് കാലാവധി കഴിഞ്ഞ ജ്യൂസ് പാക്കറ്റുകള്‍ വിതരണം ചെയ്തത്. കാലാവധി അവസാനിച്ച്‌ രണ്ടുമാസത്തോളമായ പാനീയമാണ് യാത്രക്കാര്‍ക്ക് നല്‍കിയത്. നേരത്തെ, വന്ദേഭാരത് ട്രെയിനിന് വേണ്ടി ഭക്ഷണമുണ്ടാക്കുന്ന കൊച്ചിയിലെ കേന്ദ്രത്തിന്റെ വൃത്തിഹീനമായ അവസ്ഥ വലിയ വാര്‍ത്തയായിരുന്നു. എന്നിട്ടും ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ റെയില്‍വേ സ്വീകരിച്ചിട്ടില്ല. ജനങ്ങളുടെ ആരോഗ്യത്തിന് ഒരു വിലയും കല്‍പിക്കില്ല എന്ന തരത്തിലാണ് റെയില്‍വേ പ്രവര്‍ത്തിക്കുന്നതെന്ന് യാത്രക്കാര്‍ ആരോപിച്ചു.