ബിജെപിയുടെ വാദം പൊളിയുന്നു! വഞ്ചിയൂരിലെ വോട്ടർ പട്ടികയിൽ 8 ട്രാൻസ്ജെൻഡേഴ്സ് ; കള്ളവോട്ടെന്ന ആരോപണം പൊളിഞ്ഞതോടെ മലക്കം മറിഞ്ഞ് ബി ജെ പി പ്രവർത്തകരും നേതാക്കളും

Spread the love

തിരുവനന്തപുരം : വഞ്ചിയൂരിൽ കള്ളവോട്ട് ആരോപിച്ച് രംഗത്തെത്തിയ ബിജെപിയുടെ വാദം പൊളിയുന്നു,

video
play-sharp-fill

വഞ്ചിയൂരിലെ ബൂത്ത് രണ്ടിലെ വോട്ടർ പട്ടികയിൽ 8 ട്രാൻസ്ജെൻഡേഴ്സ് ഉണ്ട്. വിഷയത്തിൽ മലക്കം മറിഞ്ഞ് ബിജെപി രംഗത്തെത്തി. വോട്ടർ പട്ടികയിൽ ട്രാൻസ്ജൻഡെഴ്സ് ആരുമില്ലെന്ന് പറഞ്ഞത് ശ്രദ്ധക്കുറവെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു.

പ്രതിഷേധിക്കാനുള്ള കാരണം പ്രവർത്തകനെ മർദ്ദിച്ചത് കാരണമെന്നും ബിജെപി പ്രവർത്തകർ പറയുന്നു. പട്ടികയിൽ ട്രാൻസ്ജന്റർ ഇല്ല എന്നും കള്ളവോട്ട് ചെയ്തു, വാർഡിൽ ട്രാൻസ്ജെൻഡർമാർ ആരും താമസമുള്ളതായി അറിയില്ലെന്നുമായിരുന്നു നേരത്തെ ബിജെപി ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം വഞ്ചിയൂരിൽ ട്രാൻസ്ജെൻഡേഴ്‌സ് കള്ളവോട്ട് ചെയ്തിട്ടില്ലെന്ന് LDF സ്ഥാനാർഥി വഞ്ചിയൂർ ബാബു വ്യക്തമാക്കി. ട്രാൻസ്ജെൻഡേഴ്‌സ് ഒന്നിച്ച് താമസിക്കുന്ന ഇടമാണ് വഞ്ചിയൂർ. അവർക്കൊപ്പം നിന്നത് എൽഡിഎഫ് ആണ്. അതിനാലാണ് അവർ LDFന് ഒപ്പം നിന്നത്.

വോട്ടർ പട്ടികയിൽ ഉള്ള വോട്ടാണ് ചെയ്യുന്നത്. എല്ലാ വോട്ടും ഓൺലൈനിൽ ചേർക്കുന്നതാണ്. പരാജയഭയം കൊണ്ടാണ് ബിജെപി ഇതൊക്കെ കാണിക്കുന്നത്. ട്രാൻസ്ജെൻഡേഴ്‌സ് വോട്ട് ചെയ്യാൻ നിൽക്കുമ്പോൾ അവരെ കൂവുന്നു. ബിജെപി പ്രവർത്തകരാണ് കൂവിയത്. ട്രാൻസ്ജെൻഡർമാർ മനുഷ്യന്മാർ അല്ലേ. ഞങ്ങടെ പ്രവർത്തകരാണ് അവരും. ആരും ബിജെപി പ്രവർത്തകരെ ആക്രമിച്ചിട്ടില്ലെന്നും വഞ്ചിയൂർ ബാബു പറഞ്ഞു.

അതേസമയം വഞ്ചിയൂരിൽ ട്രാൻസ്ജെൻഡേഴ്‌സ് കള്ളവോട്ട് ചെയ്‌തു, സിപിഐഎം 250 ലേറെ കള്ളവോട്ടുകൾ മറിച്ചുവെന്ന ഗുരുതര ആരോപണവുമായായിരുന്നു ബിജെപി നേരത്തെ രംഗത്തെത്തിയത്.