വനത്തിൽ വെള്ളവും ഭക്ഷണവും കിട്ടാനില്ല: വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക്: കോരുത്തോട്ടിൽ പുലിയും കാട്ടുപോത്തും: കാട്ടുപന്നി പുതുപ്പള്ളിയിൽ വരെയെത്തി.

Spread the love

കോട്ടയം: വനത്തിൽ വെള്ളം കിട്ടാതായതോടെ ദാഹിച്ചു വലയുന്ന വന്യമൃഗങ്ങൾ വെള്ളം തേടി നാട്ടിലേക്ക് . വെള്ളവും ഭക്ഷണവും തേടി വനാതിർത്തി ഗ്രാമങ്ങളിൽ എത്തുന്ന മൃഗങ്ങളുടെ എണ്ണം വർധിച്ചു.

video
play-sharp-fill

കോരുത്തോട് പഞ്ചായത്തില്‍ ഉള്‍പ്പെടെ പുലിയുടെ സാന്നിധ്യവും ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. മുണ്ടക്കയം വണ്ടന്‍പ്പതാല്‍ തേക്ക് പ്ലാന്റേഷനില്‍ ജനങ്ങള്‍ക്ക് ഭീഷണിയായി കാട്ടുപോത്ത് സാന്നിധ്യവും വര്‍ധിച്ചു.
ഇന്നലെയും റോഡ് മുറിച്ചു കടക്കുന്ന കാട്ടുപോത്തിന്‍ കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
ഏതാനും ദിവസം മുന്‍പാണ് കാട്ടുപോത്ത് കുറുകേ ചാടി ബൈക്ക് യാത്രികന് പരുക്കേറ്റത്.

ഇതിനിടെ, കടന്നല്‍, പെരുന്തേനീച്ച എന്നിവയുടെയും ശല്യമേറുകയാണ്.
ചൂട് കൂടിയതോടെ, ഭക്ഷണവും വെള്ളവും തേടി കാട്ടുമൃഗങ്ങള്‍ നിരയായി നാട്ടിലേക്കിറങ്ങുമെന്നു കര്‍ഷകര്‍ പറയുന്നു.
കോരുത്തോട്,പെരുവന്താനം, എരുമേലി പഞ്ചായത്തുകളിലുള്ളവരാണ് ഏറെ വലയുന്നത്. ഏതാനും മാസമായി കുറഞ്ഞു നില്‍ക്കുന്ന ആന, കാട്ടുപോത്ത്, പുലി ശല്യം വര്‍ധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസങ്ങളില്‍ വളര്‍ത്തു മൃഗങ്ങളെ പുലി പിടിച്ചതായുള്ള അഭ്യൂഹത്തെത്തുടര്‍ന്നു കോരുത്തോട്ടിലെ മാങ്ങാപ്പേട്ടയില്‍ നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ട്.
ചക്കയുടെ സീസണ്‍ ആകുന്നതോടെ ആനയുടെ ശല്യവും വര്‍ധിക്കുമെന്നു കര്‍ഷകര്‍ പറയുന്നു. മൂപ്പെത്താത്ത ചക്കകള്‍ നശിപ്പിച്ചുകളയുകയാണ് കര്‍ഷകര്‍.
കാട്ടുപന്നി, മുള്ളന്‍ പന്നി, പെരുമ്പാമ്പ്, കാട്ടുപൂച്ച, കുരങ്ങ്, കുറക്കന്‍, കീരി, ഉടുമ്പ് തുടങ്ങിയവയുടെ സാന്നിധ്യം നഗരപ്രദേശങ്ങളിലേക്കും എത്തുന്നതും ഭീതി വര്‍ധിക്കുന്നു.

ഈ സാഹചര്യം തുടര്‍ന്നാല്‍ വൈകാതെ വനാതിര്‍ത്തിക്ക് സമാന സാഹചര്യമുണ്ടാകുമോയെന്ന പേടിയുണ്ട്. നഗരസവാസികള്‍ക്ക്.
നഗരത്തില്‍ നിന്ന് അഞ്ചു കിലോമീറ്ററില്‍ താഴെ മാത്രം അകലെയുള്ള പുതുപ്പള്ളിയിലെ റബര്‍ ബോര്‍ഡിന്റെ തോട്ടത്തില്‍ കാട്ടുപന്നി സ്ഥിരസാന്നിദ്ധ്യമാണ്.

കോടിമത പ്രദേശങ്ങളില്‍ മുള്ളന്‍പന്നിയെയും കണ്ടു.
ഉടുമ്പും കീരിയും വര്‍ഷങ്ങളായി നഗരത്തിലുണ്ട്. മരപ്പട്ടി ശല്യം നഗര, ഗ്രാമ വ്യത്യാസമില്ലാതെ വ്യാപകമാണ്.
പാമ്പാടിയുടെ പരിസരപ്രദേശത്ത് പ്രളയകാലത്ത് എത്തിയ കാട്ടുപന്നി പിന്നീട് സമീപ പഞ്ചായത്തുകളില്‍ വ്യാപിച്ചു.
മീനടം, വടവാതൂര്‍, പാമ്പാടി, കൂരോപ്പട പഞ്ചായത്തുകളില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കറ്റവരും ഉണ്ട്.

തമിഴ്നാട് ലോറികളില്‍ നിന്നു കുടിയേറിയ കുരങ്ങന്‍മാരേയും ഗ്രാമങ്ങളില്‍ നിന്ന് വന്ന മയിലുകളേയും നഗര പ്രദേശങ്ങളില്‍ കാണാം.
വാകത്താനത്തു പലതവണ പുലിയുടേതെന്ന സംശയമുള്ള കാല്‍പ്പാടുകള്‍ കണ്ടു.
പട്ടികളെ കാണാതാവുന്നതും പതിവായിട്ടുണ്ട്. കാടുപിടിച്ച സ്ഥലങ്ങളും കൃഷിയില്ലാത്ത പാടങ്ങളും ചതുപ്പുനിലങ്ങളും ഒപ്പം മാലിന്യവും ഇത്തരം മൃഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു.