
കോഴിക്കോട് :സംസ്ഥാന ത്തെ കാട്ടാനകളുടെ കണക്കെടുപ്പു വിവരങ്ങൾ പുറത്തു വന്നപ്പോൾ സർവേയിൽ പങ്കെടുത്ത വനം വകുപ്പു ജീവനക്കാർ മൂക്ക ത്തു വിരൽവച്ചു ചോദിച്ചു- കാട്ടിനുള്ളിലെ ആനകളുടെ കണക്ക് എങ്ങനെ ഇത്ര കൃത്യമായി രേഖപ്പെടുത്താൻ സാധിച്ചു എന്ന്.
1793 ആനകൾ കേരളത്തിലെ വനങ്ങളിൽ ഉണ്ടെന്നും മുൻ കണക്കെടുപ്പിലെ 1920 എന്ന എണ്ണത്തിൽ നിന്നു നേരിയ കുറവു മാത്രമാണു വന്നിട്ടുള്ളതെന്നുമുള്ള നിഗമനത്തിൽ വകുപ്പ്
എങ്ങനെ എത്തിപ്പെട്ടു എന്നും അറിയാതെ അന്തം വിട്ടിരിക്കുകയാണു ജീവനക്കാർ. വനപാലകരുടെ വാട്‌സാപ് ഗ്രൂപ്പിൽ കഴിഞ്ഞ ദിവസത്തെ പ്രധാന ചർച്ചയും ഇതുതന്നെയായിരുന്നു. കേരളത്തിലെ വനങ്ങളിൽ വ്യാപകമായി കാട്ടാനകൾ കാരണമില്ലാതെ ചരിയുന്ന യാഥാർഥ്യം ഒരുവശത്തു നിൽക്കുമ്പോഴാണ് ആനക ളുടെ പുതിയ കണക്കു പുറത്തു വരുന്നത്.
വന ഭൂമിയെ ഓരോ ബ്ലോക്കു കളായി തിരിച്ചായിരുന്നു സർവേ. ഇതിൽ പങ്കെടുക്കുന്ന അംഗങ്ങൾ ഒരു ബ്ലോക്കിൽ തലങ്ങും വിലങ്ങും നടന്നു നേരിട്ടുകണ്ട്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആനകളുടെ എണ്ണം രേഖപ്പെടുത്തുന്നതാണ് ആദ്യവഴി. രണ്ടാംദി :
വസം ഇതേ വഴിയിലെ ആനപ്പിണ്ടങ്ങളുടെ എണ്ണവും പഴക്കവും രേഖപ്പെടുത്തണം. മൂന്നാംദിനം പ്രദേശത്തെ നീർച്ചാലുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന യിൽ നേരിട്ടു കാണുന്ന ആനകളുടെ എണ്ണം രേഖപ്പെടുത്തണം.
എന്നാൽ ഇത്തവണത്തെ സർവേയിൽ 90% പ്രദേശത്തും ആനകളെ നേരിട്ടു കണ്ട കണക്കുകൾ: രേഖപ്പെടുത്തിയിട്ടില്ലെന്നാണു പങ്കെടുത്ത അംഗങ്ങൾ വാട്‌സാപ് ഗ്രൂപ്പിൽ പങ്കുവയ്ക്കുന്നത്. ആനകളുടെ സാന്നിധ്യം മാത്രമാണു പലയിടത്തു നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇത് ഊഹ ക്കണക്കു മാത്രമാണെന്നിരിക്കെ, 1793 ആനകൾ കേരളത്തിലെ വനങ്ങളിൽ ഉണ്ട് എന്ന കൃത്യ മായ എണ്ണത്തിൽ എങ്ങനെ സർവേ ഫലം എത്തി എന്നാണവരുടെ ചോദ്യം. ‘വനം വകുപ്പിനെ അറിയില്ലേ; തനി രാവണനാ…. പത്തു തലയാ അവർക്ക്’ തുടങ്ങിയ ട്രോളുകളും ഗ്രൂപ്പിലുണ്ട്.
ആനകളുടെ മരണങ്ങൾ കൂടി
യിട്ടുണ്ടെന്നാണു വനം വകുപ്പു കാർ തന്നെ ചൂണ്ടിക്കാട്ടുന്നത്. 10 വയസ്സിൽ താഴെയുള്ളവയാ ണു ചരിഞ്ഞതിൽ മിക്കതും. 2015 നും 2023 നും ഇടയ്ക്ക് 845 ആനകൾ പല കാരണങ്ങളാൽ ചരിഞ്ഞിട്ടുണ്ടെന്നാണു കണക്ക്. മരണകാരണം കൃത്യമായി പരിശോ ധിക്കാറില്ലെന്നും വനം ഉദ്യോഗ സ്‌ഥർ ചൂണ്ടിക്കാട്ടുന്നു.
പുതിയ സർവേയിൽ പെരി യാർ വന്യജീവി സങ്കേതത്തിൽ ആനകളുടെ എണ്ണത്തിൽ വലിയ വ്യത്യാസമില്ല. 2023 ൽ 811 ആനകൾ ഉണ്ടായിരുന്നത് 2024 ൽ 813 ആയി. നിലമ്പൂരിൽ 16% വർധന (2023: 171, 2024: 198) രേഖപ്പെടു ത്തിയപ്പോൾ വയനാട്ടിൽ 29% (249-178), ആനമുടിയിൽ 12% (696-615) എന്നിങ്ങനെ കുറവു രേഖപ്പെടുത്തി. 2017 ലെ സർവേ യിൽ കേരളത്തിൽ 5706 ആനക ളുണ്ടെന്നായിരുന്നു കണക്ക്.