
കായംകുളം : ആലപ്പുഴയുടെ സ്വന്തം വനമുത്തശി ദേവകി അമ്മ പത്മശ്രീ പുരസ്കാര നിറവിൽ.
കായംകുളം കണ്ടല്ലൂർ കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പരിസ്ഥിതി മേഖലയ്ക്കുള്ള സമഗ്ര സംഭാവന കണക്കിലെടുത്താണ് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്.’അൺസംഗ് ഹീറോസ്’ വിഭാഗത്തിലാണ് പത്മശ്രീ.
റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു പത്മശ്രീ സമ്മാനിക്കും.2018 ൽ കേന്ദ്ര സർക്കാരിന്റെ നാരീശക്തീ പുരസ്കാരവും ദേവകി അമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കായംകുളം കണ്ടല്ലൂർ പഞ്ചായത്തിൽ ഉൾപ്പെട്ട കൊല്ലക്കയിൽ തറവാട്ടിലെ ദേവകിയമ്മ രൂപപ്പെടുത്തിയെടുത്ത തപോവനം ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്.
സ്വന്തം വീട്ടിലെ വിശാലമായ അഞ്ചേക്കർ പറമ്പിൽ നാലു പതിറ്റാണ്ടുകൊണ്ട് ആയിരത്തോളം മരങ്ങൾ നട്ടുപിടിപ്പിച്ച് കാടുണ്ടാക്കിയ ദേവകിയമ്മ പ്രായത്തിന്റെ പരിമിതികൾക്കിടയിലും തന്റെ വീട്ടുമുറ്റത്തെ കാടും മരങ്ങളും ഇന്നും പരിപാലിച്ചു പോരുന്നു.
തപോവനം സഞ്ചാരികളുടെ ഇഷ്ടപ്പെട്ട താവളം കൂടിയാണ്.



