
കോട്ടയം: തദ്ദേശതെരഞ്ഞെടുപ്പിൽ വന്യമൃഗങ്ങൾ ബൂത്തുകള്‍ കൈയേറി ഭീഷണി മുഴക്കാൻ സാധ്യത. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും വോട്ടർമാരുടെയും സുരക്ഷ മുന്നിർത്തി വന്യമൃഗ ഭീഷണിയുള്ള പ്രദേശങ്ങളിലെ ബൂത്തുകളിൽ ഇക്കുറി വനപാലകരുടെയും കാവലുണ്ടാകും.
ഇവരുടെ കൈയിൽ തോക്കും പന്തവും പടക്കവും ഉൾപ്പൈടെ കരുതൽ സാമഗ്രികളുമുണ്ടാകും.
വടക്കേ ഇന്ത്യയിൽ നക്സലും മാവോയിസ്റ്റുകളുമാണ് തെരഞ്ഞെടുപ്പിൽ ബൂത്തു കൈയേറുന്നതെങ്കിൽ കേരളത്തിലെ വിവിധ ജില്ലകളായി അഞ്ഞൂറിലേറെ ബൂത്തുകളിലാണ് വന്യമൃഗങ്ങളുടെ ഭീഷണിയുള്ളത്. സംസ്ഥാനത്തെ ഏക ട്രൈബൽ പഞ്ചായത്തായ ഇടമലക്കുടിയിൽ ഇലക്ഷൻ നടത്താൻ പോകുന്ന ഉദ്യോഗസ്ഥരുടെ മുൻപിലും പിന്നിലും തോക്കേന്തിയ പോലീസും വനപാലകരും പോകാറുണ്ട്.
ഉദ്യോഗസ്ഥരുടെ ജീവനു ഭീഷണിയുണ്ടായാൽ എത്ര തലയെടുപ്പുള്ള മൃഗത്തെയും വെടിവച്ചുവീഴ്ത്താൻ ജില്ലാ കളക്ടര് മുൻകൂർ അനുമതിയും നല്കാറുണ്ട്. സമാനമായ സാഹചര്യം നിലവിൽ വിവിധ ജില്ലകളിലെ ബൂത്തുകളിലുമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാട്ടാനയും കാട്ടുപന്നിയും കാട്ടുപോത്തും ബൂത്തിൽ മാത്രമല്ല, വഴിയിൽ നിലയുറപ്പിച്ചാലും ഗോത്രവാസികളും നാട്ടുവാസികളും വോട്ടു ചെയ്യാൽ പോകാൻ ഭയപ്പെടും. ഈ സാഹചര്യത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻ വന്യമൃഗങ്ങൾ നടത്താവുന്ന നീക്കത്തെ എങ്ങനെ ചെറുക്കണമെന്ന ആലോചന മുറുകുന്നത്.



