play-sharp-fill
ചെറിയ കാലയളവിൽ എട്ടോളം മോഷണങ്ങൾ; മൊബൈല്‍ ഫോണും, ബാങ്ക് ഡോക്കുമെന്‍റ്സും,  4000 രൂപയും കവർന്നു; കൃത്യത്തിനുശേഷം തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി വനജകുമാരി പിടിയിലാകുമ്പോൾ

ചെറിയ കാലയളവിൽ എട്ടോളം മോഷണങ്ങൾ; മൊബൈല്‍ ഫോണും, ബാങ്ക് ഡോക്കുമെന്‍റ്സും, 4000 രൂപയും കവർന്നു; കൃത്യത്തിനുശേഷം തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി വനജകുമാരി പിടിയിലാകുമ്പോൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിരവധി മോഷണങ്ങള്‍ നടത്തിയ ശേഷം തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പിടിയില്‍. പാറശ്ശാല മുരിങ്ങര നെടുപ്പഴിഞ്ഞി വീട്ടില്‍ മല്ലിക എന്ന് വിളിക്കുന്ന വനജകുമാരി(45) ആണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ പാറശാല പോലീസാണ് അറസ്റ്റ് ചെയ്തത്. പാറശാല, നെയ്യാറ്റിന്‍കര, വെള്ളറട, പോലീസ് സ്റ്റേഷന്‍ പരിധികളിലെ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് വനജ കുമാരി.

ഈ മാസം 16 ന് രാവിലെ 10 മണിക്ക് മല്ലിക നെടിയാംകോട് പച്ചക്കറി കടയില്‍ മോഷണം നടത്തിയിരുന്നു. ഇതിന് ശേഷം ഒരു ഓട്ടോയില്‍ കയറി ധനുവച്ചപുരത്ത് എത്തി മറ്റൊരു പച്ചക്കറി കടയില്‍ നിന്ന് മൊബൈല്‍ ഫോണും 4000 രൂപയും ബാങ്ക് ഡോക്കുമെന്‍റ്സും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതാനും മാസം മുമ്പ് ഉദയംകുളങ്ങരയില്‍ നിന്ന് 35,000 രൂപ, രണ്ടു പവന്‍റെ സ്വര്‍ണമാല എന്നിവ മോഷ്ടിച്ചതിന് നിലവില്‍ പാറശ്ശാല പോലീസില്‍ വനജ കുമാരിക്കെതിരെ കേസുണ്ട്. ഈ അടുത്ത കാലയളവില്‍ പ്രതി എട്ടോളം മോഷണമാണ് നടത്തിവന്നിരുന്നത്.
പാറശാല നെയ്യാറ്റിന്‍കര വെള്ളറട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി മോഷണങ്ങള്‍ മല്ലിക നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ മറ്റ് മോഷണക്കേസുകളിലും അന്വേഷണം നടക്കുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.