
തിരുവനന്തപുരം : വാമനപുരം നദിയില്‍ ആറ്റിങ്ങല്‍ മാമം ഭാഗത്ത് 500 രൂപയുടെ സമാനമായ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത് പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തി.
ചൊവ്വാഴ്ച രാവിലെയാണ് നദിയില്‍ കാര്‍ഡ് ബോര്‍ഡ് ബോക്‌സുകള്‍ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് കൂടുതല്‍ നാട്ടുകാര്‍ സ്ഥലത്ത് എത്തി. നദിയില്‍ കുളിക്കാനെത്തിയ നാട്ടുകാരനായ ബിനുവാണ് പെട്ടികള്‍ കരയ്ക്ക് എത്തിച്ചത്.
തുറന്നു നോക്കിയപ്പോഴാണ് ഒരു വശത്ത് മാത്രം പ്രിന്റ് ചെയ്ത 500ന്റേതെന്ന് തോന്നിപ്പിക്കുന്ന നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. ആറ്റിങ്ങല്‍ പോലീസില്‍ വിവരമറിയിച്ചെങ്കിലും ആരുമെത്തിയില്ല. രണ്ട് പെട്ടികളിലായാണ് നോട്ടുകള്‍ ഉപേക്ഷിച്ചനിലയില്‍ നദിയില്‍ നിന്ന് കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് സിനിമാ ഷൂട്ടിംഗിനായി ഉപയോഗിക്കുന്ന നോട്ടുകള്‍ ആണെന്നാണ് നിഗമനം. ഒരു വശത്ത് ഫോര്‍ ഷൂട്ടിങ് ഒണ്‍ലി എന്ന് സീല്‍ ചെയ്തിട്ടുണ്ട്. ഈ പെട്ടികള്‍ നാട്ടുകാര്‍ പോലീസിന് കൈമാറുമെന്ന് അറിയിച്ചു.