‘വി ഡി സതീശനെതിരെ മത്സരിക്കും’; കോണ്‍ഗ്രസിന്റെ മുൻ നഗരസഭാ ചെയര്‍പേഴ്‌സണ്‍ വത്സല പ്രസന്നകുമാർ ബിജെപിയില്‍ ചേര്‍ന്നു

Spread the love

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പറവൂർ മുൻ നഗരസഭാ ചെയർപേഴ്‌സണും എഐസിസി അംഗവും കെപിസിസി മുൻ ജനറല്‍ സെക്രട്ടറിയുമായിരുന്ന വത്സല പ്രസന്നകുമാർ ബിജെപിയില്‍ ചേർന്നു.

video
play-sharp-fill

ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെ ബിജെപി ഓഫീസില്‍ നടന്ന ചടങ്ങില്‍ അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് വത്സലയ്ക്ക് അംഗത്വം നല്‍കിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും സ്ത്രീ ശാക്തീകരണ നിലപാടുകളുമാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചതെന്ന് വത്സല പ്രസന്നകുമാർ പറഞ്ഞു. ചടങ്ങില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് സുരേഷ്, എൻഡിഎ വൈസ് ചെയർമാൻ എ എൻ രാധാകൃഷ്ണൻ തുടങ്ങിയ മുതിർന്ന നേതാക്കള്‍ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരുന്ന തിരഞ്ഞെടുപ്പില്‍ പറവൂരില്‍ മത്സരിക്കാൻ സീറ്റുതന്നാല്‍ പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ മത്സരിക്കുമെന്നും വത്സല മാദ്ധ്യമങ്ങളോട് പറഞ്ഞു. താൻ നല്ല ദൈവ വിശ്വാസിയാണെന്നും അതുകൊണ്ട് തന്നെ വിജയപ്രതീക്ഷയുണ്ടെന്നും വത്സല ഒരു മാദ്ധ്യമത്തോട് കൂട്ടിച്ചേർത്തു.