
വാൽപ്പാറയിൽ പുലി പിടിച്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെത്തിയത് 300 മീറ്റർ അകലെയുള്ള തേയില തോട്ടത്തിൽ നിന്ന്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.
ഇന്നലെ വൈകിട്ടാണ് വീട്ടിനകത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി പിടിച്ചത്. ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകൾ രജനി (4) യെയാണ് പുലി പിടിച്ചത്.
പോലീസും വനംവകുപ്പും ഫയർഫോഴ്സും നാട്ടുകാരും അടക്കം നടത്തിയ ദീർഘമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ടാ തൊഴിലാളികൾ വിവരം അറിയിച്ചതോടെ കൂടുതൽ പേരെത്തി വ്യാപകരിച്ചിൽ നടത്തിയെങ്കിലും ഇന്നലെ കുട്ടിയെ കണ്ടെത്താനായില്ല കുട്ടിയുടെ മാതാപിതാക്കൾ കഴിഞ്ഞ ഞായറാഴ്ചയാണ് ജാർഖണ്ഡിൽ നിന്ന് ഇവിടെ ജോലിക്ക് എത്തിയത്.